Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിസേറിയന് ശേഷം സുരക്ഷിതമായി എപ്പോൾ സെക്സിലേർപ്പെടാം ?

സിസേറിയന് ശേഷം സുരക്ഷിതമായി എപ്പോൾ സെക്സിലേർപ്പെടാം ?
, ബുധന്‍, 14 നവം‌ബര്‍ 2018 (19:10 IST)
സിസേറിയന് ശേഷം സുരക്ഷിതമായി എപ്പോൾ ലൈംഗിക ബന്ധത്തിലേർപ്പെടാം എന്നത് നിരവധിപേർക്കുള്ള ഒരു സംശയമാണ്. എന്നാൽ പലർക്കും ഇത് ചോദിച്ചു മനസിലാക്കാനും ഡോക്ടറുടെ നിർദേശം സ്വീകരിക്കാനുമെല്ലാം മടിയാണ്. എന്നാൽ ഡോക്ടറുടെ നിർദേശം ഇക്കാര്യത്തിൽ തേടണം എന്നത് നിർബന്ധമാണ്. 
 
സിസേറയന് ആറ്‌ ആഴ്ചകൾക്ക് ശേഷം ലൈംഗിക ബന്ധത്തിലേർപ്പെട്ടുതുടങ്ങാം ഈ സമയത്ത് മാത്രമേ സ്ത്രീകളുടെ ശരീരം പഴയ നിലയിലേക്ക് എത്തുകയുള്ളു. ആറാഴ്ചക്ക് മുൻപ് ഒരിക്കലും സെക്സിൽ ഏർപ്പെടരുത്. ഇത് അസഹ്യമായ വേദന ഉണ്ടാക്കുകയും ഇൻഫെക്ഷന് കാരണമാവുകയും ചെയ്യും.
 
ഭാര്യയുടെ ആരോഗ്യ നില കൂടി കണക്കിലെടുത്ത് വേണം സെക്സിലേർപ്പെടാൻ. ചില സ്ത്രീകൾ ആറാഴ്ചകൾക്ക് ശേഷവും സെക്സിലേർപ്പെടാവുന്ന സ്ഥിതിയിൽ എത്തുകയില്ല. അതിനാൽ അൽ‌പം കാത്തിരിക്കുന്നതാണ് കൂടിതൽ നന്നാവുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുലയൂട്ടുന്നതിനും വേണം തയ്യാറെടുപ്പ് !