Select Your Language

Notifications

webdunia
webdunia
webdunia
webdunia

അത്തവും വിനായകചതുര്‍ത്ഥിയും ഇത്തവണ ഒരുമിച്ച്, ഇക്കാര്യങ്ങൾ അറിയാം

അത്തവും വിനായകചതുര്‍ത്ഥിയും ഇത്തവണ ഒരുമിച്ച്, ഇക്കാര്യങ്ങൾ അറിയാം
, ഞായര്‍, 20 ഓഗസ്റ്റ് 2023 (09:26 IST)
ചിങ്ങമാസത്തില്‍ വ്രതാനുഷ്ഠാനത്തിന് ഉത്തമമായ ദിവസമാണ് വിനായകചതുര്‍ത്ഥി.ഇത്തവണ അത്തം നാളിലാണ് വിനായകചതുര്‍ത്ഥി. അന്നേ ദിവസം പ്രഭാതത്തില്‍ ഉണര്‍ന്ന് കുളിച്ച് ശുദ്ധിയായി വിഘ്നേശ്വര ക്ഷേത്ര ദര്‍ശനം നടത്തണം. അതുപോലെ തന്നെ ഗണേശന് മോദകനിവേദ്യം നല്‍കുന്നതും നല്ലതാണ്. വ്രതമെടുക്കുന്നവര്‍ക്ക് ഒരിക്കലൂണാണ് നല്ലത്. എന്നാല്‍ അന്നേ ദിവസം ചന്ദ്രദര്‍ശനം നടത്താല്‍ പാടില്ലെന്നും വിശ്വാസത്തില്‍ പറയപ്പെടുന്നു.
 
ചതുര്‍ത്ഥി നാളില്‍ ചന്ദ്രനെ നോക്കാന്‍ പാടില്ലെന്ന് ഒരു വിശ്വാസം ഉണ്ട്. അത് ഗണപതി ചന്ദ്രനെ ശപിച്ചതുമായി ബന്ധപ്പെട്ട ഒരു ഐതീഹ്യമാണ്. ഒരിക്കല്‍ ചതുര്‍ത്ഥി തിഥിയില്‍ ഗണപതി നൃത്തം ചെയ്തപ്പോള്‍ പരിഹാസത്തോടെ ചന്ദ്രന്‍ ചിരിച്ചു. ഗണപതിയുടെ കുടവയറും താങ്ങിയുള്ള നൃത്തത്തെയാണ് ചന്ദ്രന്‍ പരിഹസിച്ചത്. ഇതില്‍ കുപിതനായ ഗണപതി ചന്ദ്രനെ ശപിച്ചു എന്നതാണ് ഐതീഹ്യം. ചതുര്‍ത്ഥി ദിനത്തില്‍ ചന്ദ്രനെ നോക്കുന്നവരെല്ലാം സങ്കടത്തിന് പാത്രമാകുമെന്നാണ് ശാപം. എന്നാല്‍ ഇതറിയാതെ വിഷ്ണു ഭഗവാന്‍ ചന്ദ്രനെ നോക്കികയും ഗണേശ ശാപത്തിനിരയാകുകയും ചെയ്തു. 
 
ഇത് മാറാന്‍ വിഷ്ണു ഭഗവാന്‍ ശിവഭഗവാന്റെ മുന്നില്‍ ചെന്ന് സഹായമഭ്യര്‍ത്ഥിച്ചു. ശിവഭഗവാന്‍ വിഷ്ണുവിനോട് ഗണപതീവ്രതം അനുഷ്ഠിക്കാന്‍ ആവശ്യപ്പെട്ടു. ഗണപതീവ്രതമനുഷ്ഠിച്ചതുമൂലം വിഷ്ണുവിന്റെ സങ്കടങ്ങള്‍ മാറ്റി. ഇതാണ് വിനായക ചതുര്‍ത്ഥി ദിനത്തിന്റെ ഐതീഹ്യം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണവില്ല് നിര്‍മിക്കുന്നത് ഇങ്ങനെ