പേടിപ്പിച്ചു കൊല്ലുന്ന മാരക ടീസര്‍; ധൈര്യമുള്ളവര്‍ മാത്രം കാണുക - ദ നണ്‍

പേടിപ്പിച്ചു കൊല്ലുന്ന മാരക ടീസര്‍; ധൈര്യമുള്ളവര്‍ മാത്രം കാണുക - ദ നണ്‍

വ്യാഴം, 14 ജൂണ്‍ 2018 (08:43 IST)
ഹൊറർ സിനിമാ പ്രമികളെപ്പോലും ഭയത്തിന്റെ മുള്‍മുനയില്‍ എത്തിച്ച് ‘ദ നണ്‍’ എന്നുപേരിട്ടിരിക്കുന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി.

കണ്ണടയ്ക്കാതെ മുഴുവനും കാണുക എന്ന പരസ്യവാക്യത്തോടെയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ പുറത്തുവിട്ടത്. ടീസർ കണ്ട് ഉറക്കം നഷ്ടമായാൽ ഞങ്ങൾ ഉത്തരവാദികളല്ലെന്നും ഇവര്‍ വ്യക്തമാക്കുന്നുണ്ട്.

കോറിൻ ഹാർഡി അണിയിച്ചൊരുക്കിയ ദ നണ്ണില്‍ പിശാചായി എത്തുന്നത് കന്യാസ്ത്രീയുടെ കഥാപാത്രമാണ്. കോൺജറിംഗ് സിനിമകളിൽ പ്രേതമായി വേഷമിട്ട ബോണി ആരോൺസ് തന്നെയാണ് ഈ സിനിമയിലും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കന്യാസ്ത്രീയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ വൈദികൻ, കന്യാസ്ത്രി, ഒരു സഹായി അങ്ങനെ മൂന്നുപേരെ വത്തിക്കാൻ നിയോഗിക്കുന്നു. അങ്ങനെ അവര്‍ റൊമാനിയയിൽ എത്തുന്നതും പിന്നീടുള്ള ഭീകരസംഭവങ്ങളുമാണ് പ്രമേയം.

ഈ വർഷം സെപ്തംബർ ഏഴിന് സിനിമ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

LOADING