Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്റ്റാമിന കൂട്ടാനുള്ള ഭക്ഷണമെന്ന് കരുതിയാണ് വിജേന്ദര്‍ മയക്കുമരുന്ന് ഉപയോഗിച്ചത്: രാംസിംഗ്

സ്റ്റാമിന കൂട്ടാനുള്ള ഭക്ഷണമെന്ന് കരുതിയാണ് വിജേന്ദര്‍ മയക്കുമരുന്ന് ഉപയോഗിച്ചത്: രാംസിംഗ്
ചണ്ടീഗഡ് , ഞായര്‍, 10 മാര്‍ച്ച് 2013 (14:18 IST)
PRO
സ്റ്റാമിന കൂട്ടാനുള്ള ഭക്ഷണപദാര്‍ത്ഥമെന്ന് തെറ്റിദ്ധരിച്ചാണ് തങ്ങള്‍ മയക്കുമരുന്നു ഉപയോഗിച്ചതെന്ന് ഒളിമ്പിക് വെങ്കല മെഡല്‍ ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗിന്റെ സുഹൃത്തും മറ്റൊരു ബോക്‌സറുമായ രാംസിംഗ്.

130 കോടിയുടെ മയക്കുമരുന്ന് പിടികൂടിയ കേസില്‍ ചോദ്യം ചെയ്യലിന് ഹാ‌ജരായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാംസിംഗ്. വിജേന്ദറിനെയും കേസില്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്.

ഉപയോഗിക്കുന്നത് മയക്കുമരുന്നാണെന്ന് അറിയാമായിരുന്നില്ല. ഞങ്ങളോട് പറഞ്ഞത് സ്റ്റാമിനയും ശക്തിയും വര്‍ദ്ധിപ്പിക്കാനുള്ള ഭക്ഷണപദാര്‍ത്ഥമാണെന്നാണ്. അതിനാലാണ് അത് ഉപയോഗിച്ചത്. മയക്കുമരുന്നാണ് എന്ന് മനസിലായതോടെ ഉപയോഗം നിര്‍ത്തിയെന്നും രാംസിംഗ് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അനൂപ് കഹ്‌ലോണ്‍ ആണ് തങ്ങള്‍ക്ക് ഇത് നല്‍കിയത്. ജനുവരിയില്‍ മൂന്നു തവണയും ഫെബ്രുവരിയില്‍ ഒരു തവണയും വിജേന്ദര്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. പിന്നീട് മയക്കു മരുന്നാണ് എന്ന് അറിഞ്ഞതോടെ വിജേന്ദര്‍ ഉപയോഗം നിര്‍ത്തുകയായിരുന്നെന്നും രാംസിംഗ് പറഞ്ഞു.

കേസില്‍ അറസ്റ്റിലായ അനൂപ് സിംഗ് കഹ്‌ലോര്‍ കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
രാജ്യാന്തര മാര്‍ക്കറ്റില്‍ 130 കോടി രൂപ വിലമതിക്കുന്ന 26 കിലോഗ്രാം മയക്കുമരുന്നാണ് വ്യാഴാഴ്ച ഫത്തേഗഡ് സാഹിബ് ജില്ലയിലെ ഫ്‌ളാറ്റില്‍ നിന്നാണ് പിടികൂടിയത്.

Share this Story:

Follow Webdunia malayalam