Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാറപകടത്തിൽ ‘മരിച്ച’ യുവതിക്ക് മോർച്ചറിയിൽ പുനർജീവിതം!

ഡോക്ടർമാർ ആണയിട്ട് പറയുന്നു- യുവതിക്ക് ജീവനുണ്ടായിരുന്നില്ല !

കാറപകടത്തിൽ ‘മരിച്ച’ യുവതിക്ക് മോർച്ചറിയിൽ പുനർജീവിതം!
, ബുധന്‍, 4 ജൂലൈ 2018 (09:40 IST)
മരണത്തിന്റെ വക്കിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ച് കയറുന്നവർ ഉണ്ട്. എന്നാൽ, മരിച്ചെന്ന് ഒരു ആശുപത്രി മുഴുവൻ വിധിയെഴുതിയ ആൾ ജീവിതത്തിലേക്ക് തിരിച്ചുവന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല. അത്തരത്തിലൊരു സംഭവമാണ് ദക്ഷിണാഫ്രിക്കയിൽ നടന്നത്.
 
ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ് ബര്‍ഗില്‍ കാറപകടത്തില്‍ പരിക്ക്പറ്റി മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ യുവതിയാണ് ജീവനോടെ തിരിച്ച് ആശുപത്രി വിട്ടത്. കാറപകടത്തില്‍ പരിക്കേറ്റാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ ജീവനുണ്ടായിരുന്നില്ല. മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതി.
 
തുടര്‍ന്ന് ശരീരം മോര്‍ച്ചറിയിലെ ഫ്രീസറിലേയ്ക്ക് മാറ്റുകയായിരുന്നു. ഇതിനിടെ മോര്‍ച്ചറി ജീവനക്കാരന്‍ നോക്കിയപ്പോഴാണ് യുവതി ശ്വാസം എടുക്കുന്നതായി മനസ്സിലായത്. ഉടൻ തന്നെ ഡോക്ടർമാരെ അറിയിക്കുകയും യുവതിക്ക് വൈദ്യസഹായം നൽകുകയുമായിരുന്നു.
 
ഇതോടെ ആശുപത്രി അധികൃതര്‍ക്കെതിരെ പരാതിയുമായി യുവതിയുടെ വീട്ടുകാര്‍ രംഗത്തെത്തി. എന്നാല്‍  ആശുപത്രിയിലെത്തിച്ചപ്പോല്‍ യുവതിക്ക് ജീവന്റെ യാതൊരു ലക്ഷണങ്ങളുമില്ലായിരുന്നു എന്നാണ് അവര്‍ ഉറച്ച് പറയുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഭിമന്യുവിന്റെ അരുംകൊലയെ വെള്ളപൂശിയ ആന്റണി വെല്ലുവിളിച്ചത് കേരള സമൂഹത്തെയാണ്: പി രാജീവ്