Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രാർഥനകളും ചികിത്സകളുമെല്ലാം വിഫലം; ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത ഇമാൻ അഹമ്മദ് അന്തരിച്ചു

ഭാരം കുറയ്ക്കാന്‍ ചികിത്സയിലായിരുന്ന ഇമാന്‍ അഹമ്മദ് അന്തരിച്ചു

പ്രാർഥനകളും ചികിത്സകളുമെല്ലാം വിഫലം; ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത ഇമാൻ അഹമ്മദ് അന്തരിച്ചു
അബുദാബി , തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (14:33 IST)
ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായ ഇമാന്‍ അഹമ്മദ് അന്തരിച്ചു. അബുദാബിയിലെ ബുര്‍ജീല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭാരം കുറയ്ക്കുന്നതിനായുള്ള ചികിത്സകള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു മരണം സംഭവിച്ചത്. 
 
ചികിത്സ നടക്കുന്നതിനിടെ ഇമാന്റെ കിഡ്‌നി തകരാറിലാകുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുകയും ചെയ്തതാണ് മരണത്തിന് കാരണമായതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഈജിപ്തുകാരിയായ ഇമാന്‍ കഴിഞ്ഞ ഏപ്രിലിലായിരുന്നു ചികിത്സയ്ക്കായി ബുര്‍ജീലില്‍ എത്തിയത്. ഇരുപതോളം ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധ സംഘമാണ് ഇമാന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയിരുന്നത്.
 
500 കിലോയിലധികം ഭാരമുണ്ടായിരുന്ന ഇമാന്‍ ചികിത്സയ്ക്കായി ഇന്ത്യയിലുമെത്തിയിരുന്നു. മുംബൈയിലെ ആശുപത്രിയില്‍ നിന്നും ചികിത്സ മതിയാക്കിയ ശേഷമാണ് അവര്‍ അബുദാബിയിലെത്തിയത്. ചികിത്സയുടെ ഭാഗമായി ഇമാന്റെ ഭാരം കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇരുപത്തിയഞ്ച് വര്‍ഷത്തിനിടെ തനിയെ ഭക്ഷണം കഴിക്കാനും ടെലിവിഷന്‍ കാണാനും ചികിത്സയുടെ ഫലമായി ഇമാന് സാധിക്കുകയും ചെയ്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബന്ധുനിയമനം, ചാണ്ടിയുടെ കായല്‍ കൈമാറ്റം, ജിഷ്ണു കേസ് ഇതെല്ലാം എവിടെപ്പോയി മറഞ്ഞു? ദിലീപിനെ കുടുക്കിയത് സര്‍ക്കാരും പൊലീസും? - ആരോപണവുമായി ദിലീപ് ഫാന്‍സ്