Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗോള്‍ഡന്‍ ഗ്ലോബ്: റയാന്‍ ഗോസ്ലിങ് മികച്ച നടൻ, വേദിയിൽ പ്രിയങ്ക ചോപ്രയും

ഗോൾഡൻ ഗോബ് അവാർഡുകൾ പ്രഖ്യാപിച്ചു

ഗോള്‍ഡന്‍ ഗ്ലോബ്: റയാന്‍ ഗോസ്ലിങ് മികച്ച നടൻ, വേദിയിൽ പ്രിയങ്ക ചോപ്രയും
ലോസ് ആഞ്ജലീസ് , തിങ്കള്‍, 9 ജനുവരി 2017 (08:57 IST)
ഹോളിവുഡ് പ്രസ് അസോസിയേഷന്‍ നല്‍കുന്ന ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. റയാന്‍ ഗോസ്ലിങ് ആണ് മികച്ച നടൻ ലാ ലാ ലാന്‍ഡ് എന്ന അമേരിക്കന്‍ റൊമാന്റിക് മ്യസിക്കല്‍ കോമഡിയിലെ പ്രകടനത്തിനാണ് റയാന്‍ ഗോസ്ലിങ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.
 
ലാ ലാ ലാന്‍ഡ് എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് ജസ്റ്റിന്‍ ഹുര്‍വിറ്റ്‌സും തിരക്കഥാരചനയ്ക്ക് ഡാമിയല്‍ ചാസലും അവാര്‍ഡുകള്‍ സ്വന്തമാക്കി. ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്ക് സാന്നിധ്യം അറിയിച്ച പ്രിയങ്ക ചോപ്രയും അവാർഡ്ദാന ചടങ്ങിലെ അവതാരകരിൽ ഒരാളാണ്. ഓസ്‌ക്കര്‍ അവാര്‍ഡ്ദാനത്തിനും പ്രിയങ്ക അവതാരകയായി എത്തിയിരുന്നു.
 
webdunia
അവാർഡുകൾ (സിനിമ):
 
മികച്ച നടന്‍: റ്യാന്‍ ഗോസ്ലിങ് (ലാ ലാ ലാന്‍ഡ്). 
മികച്ച വിദേശ ചിത്രം: എല്ലെ (ഫ്രാന്‍സ്) 
മികച്ച സഹനടന്‍: ആരണ്‍ ടെയ്‌ലര്‍-ജോണ്‍സണ്‍ (നക്‌റ്റേണല്‍ ആനിമല്‍
മികച്ച സഹനടി: വയോള ഡേവിസ് (ഫെന്‍സെസ്)
മികച്ച തിരക്കഥ: ഡാമിയന്‍ ചാസല്‍ (ലാ ലാ ലാന്‍ഡ്)
സംഗീതം: ജസ്റ്റിന്‍ ഹുര്‍വിറ്റ്‌സ് (ലാ ലാ ലാന്‍ഡിലെ സിറ്റി ഓഫ് സ്റ്റാര്‍സ് എന്ന ഗാനം)
മികച്ച ആനിമേഷന്‍ ചിത്രം: സൂട്ടോപ്പിയ
 
(ടെലിവിഷന്‍): 
 
മികച്ച നടന്‍ (മിനി സീരീസ്, മോഷന്‍ പിക്ചര്‍: ടോം ഹിഡില്‍സ്റ്റണ്‍) 
മികച്ച നടന്‍ (ടി വി സിനിമ): ഹ്യൂ ലോറി (ദി നൈറ്റ് മാനേജര്‍) 
മികച്ച നടി (ടി വിക്കു വേണ്ടിയുള്ള ചിത്രം): സാറ പോള്‍സണ്‍ (ദി പീപ്പിള്‍ വി ഒ ജെ സിംപ്‌സണ്‍) 
മികച്ച നടി (ടി വി പരമ്പര-ഡ്രാമ): ക്ലാരി ഫൊയ് (ദി ക്രൗണ്‍)
മികച്ച നടി (ടി വി പരമ്പര): ട്രേസി എല്ലിസ് ജോസ് (ബ്ലാക്ക്-ഇഷ്)  
മികച്ച നടി (ടെലിവിഷന്‍ സീരീസ്, ഡ്രാമ)
മികച്ച ടെലിവിഷന്‍ പരമ്പര: ദി പീപ്പിള്‍ വി ഒ ജെ സിംപ്‌സണ്
മികച്ച ടി വി പരമ്പര: അറ്റ്‌ലാന്റ
മികച്ച ടെലിവിഷന്‍ പരമ്പര-ഡ്രാമ: ദി ക്രൗണ്‍

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇ പി ജയരാജനും മേഴ്സിക്കുട്ടിയമ്മയ്ക്കും പിന്നാലെ പിണറായി വിജയനും? വിവാദങ്ങൾക്ക് ചൂടേറുന്നു!