Select Your Language

Notifications

webdunia
webdunia
webdunia
webdunia

എയർലൈൻസ് ജീവനക്കാരൻ റാഞ്ചിയ വിമാനം 30 മൈൽ അകലെ തകർന്നുവീണു

എയർലൈൻസ് ജീവനക്കാരൻ റാഞ്ചിയ വിമാനം 30 മൈൽ അകലെ തകർന്നുവീണു
, ശനി, 11 ഓഗസ്റ്റ് 2018 (14:45 IST)
വാഷിങ്ടൺ: അമേരിക്കൻ എയർലൈൻസ് ജീവനക്കരൻ മോഷ്ടിച്ച് പറത്തിയ വിമാനം 30 മൈൽ അകലെ തകർന്നു വീണു. വാഷിംങ്‌ടണിലെ സിയാറ്റില്‍ ടക്കോമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. അലാസ്ക എയർ ലൈൻസിന്റെ വിമാനമാണ് തകർന്നു വീണത്
 
വിമാനത്താവള അധികൃതരും യാത്രക്കരും നോക്കി നിൽക്കെ 29 കാരൻ വിമാനം മോഷ്ടിച്ച് പറത്തുകയായിരുന്നു. ഈ സമയത്ത് യത്രക്കാർ ആരും തന്നെ വിമാ‍നത്തിൽ ഉണ്ടായിരുന്നില്ല. പറന്നുയർന്ന വിമാനം 30 മൈൽ അകലെയുള്ള കെൽട്രോൺ ദ്വീപിലേക്ക് തകർന്നു വീഴുകയായിരുന്നു. 
 
വിമാനം റാഞ്ചിയ ഉടൻ തന്നെ രണ്ട് വിമാനങ്ങളിൽ പൊലീസ് ഇയാളെ പിന്തുടർന്നെങ്കിലും വിമാനം കെൽട്രോൺ ദ്വീപിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. സംഭവത്തിനു പിന്നിൽ തീവ്രവാദ ബന്ധം ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുപിയില്‍ വീണ്ടും ആള്‍ക്കൂട്ട കൊല; മോഷണകുറ്റം ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു - രണ്ടു പേര്‍ അറസ്‌റ്റില്‍