Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്രിട്ടനിൽ കാറിടിച്ച് വിദ്യാർത്ഥി മരിച്ചു; മലയാളിക്ക് തടവുശിക്ഷ

കാറിടിച്ച് വിദ്യാർഥി മരിച്ചു; മലയാളിക്ക് തടവുശിക്ഷ

ബ്രിട്ടനിൽ കാറിടിച്ച് വിദ്യാർത്ഥി മരിച്ചു; മലയാളിക്ക് തടവുശിക്ഷ
ലണ്ടൻ , തിങ്കള്‍, 14 മെയ് 2018 (10:52 IST)
ബ്രിട്ടനിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മലയാളി യുവാവിന് ആറുവർഷവും ഒൻപതുമാസവും തടവുശിക്ഷ. ഏറെക്കാലമായി ബ്രിട്ടനിൽ താമസിക്കുന്ന മലയാളി കുടുംബത്തിലെ മൂന്നാം തലമുറയിൽപ്പെട്ട ജോഷ്വാ ചെറുകരയാണ് ശിക്ഷിക്കപ്പെട്ടത്.
 
ജോഷ്വായും സുഹൃത്തായ ഹാരിയും മൽസരിച്ച് കാറോടിക്കവേ നിയന്ത്രണംവിട്ട് റോഡരികിലെ നടപ്പാതയിലൂടെ പോകുകയായിരുന്ന യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. എ-ലെവൽ വിദ്യാർത്ഥിയായിരുന്ന പതിനെട്ടുകാരൻ വില്യം ഡോറ എന്ന ബ്രിട്ടീഷ് ബാലനാണ് മരിച്ചത്. വിചാരണയ്‌ക്കൊടുവിൽ പ്രതികൾ കുറ്റം സമ്മതിച്ചതോടെയാണ് ന്യൂകാസിൽ ക്രൗൺ കോടതി ഇരുവർക്കും ശിക്ഷ വിധിച്ചത്. നാലര വർഷമാണ് ഹാരിക്ക് തടവുശിക്ഷ.
 
ജോഷ്വാ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഡോറയെ ഇടിച്ചുതെറിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് കേസന്വേഷണത്തിനും വിചാരണയ്‌ക്കും സഹായകമായത്. തടവിശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാലും ഇരുവർക്കും നാല് വർഷത്തേക്ക് ഡ്രൈവുചെയ്യാനുള്ള വിലക്കുണ്ട്. കഴിഞ്ഞ വർഷം മെയ് ഏഴിനായിരുന്നു അപകടം.  അപകടകരമായ ഡ്രൈവിംങ് മാത്രമാണ് ദുരന്തകാരണമെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെൺകുട്ടിയെ പ്രതി മുൻപും പീഡിപ്പിച്ചിരുന്നു, മകളെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തു കൊടുത്തത് അമ്മ; ഇരുവരും തമ്മിൽ മോശമായ ബന്ധം