Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ പോണ്‍ സുന്ദരി ട്രംപിന് തലവേദനയാകുന്നു; 1.30 ലക്ഷം ഡോളറിന്റെ ഇടപാട് കോടതിയിലേക്ക്

ഈ പോണ്‍ സുന്ദരി ട്രംപിന് തലവേദനയാകുന്നു; 1.30 ലക്ഷം ഡോളറിന്റെ ഇടപാട് കോടതിയിലേക്ക്

ഈ പോണ്‍ സുന്ദരി ട്രംപിന് തലവേദനയാകുന്നു; 1.30 ലക്ഷം ഡോളറിന്റെ ഇടപാട് കോടതിയിലേക്ക്
വാഷിംഗ്‌ടണ്‍ , തിങ്കള്‍, 9 ഏപ്രില്‍ 2018 (16:48 IST)
പോണ്‍ താരം സ്‌റ്റോമി ഡാനിയേലും അമേരിക്കന്‍ പ്രസി‌ഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ബന്ധം മാധ്യമങ്ങള്‍ ആഘോഷിച്ചതാണ്. എന്നാല്‍ സ്‌റ്റോമിയെ ‘വെട്ടി’ലാക്കാന്‍ നീക്കം നടത്തിയ യുഎസ് പ്രസിഡന്റ് കൂടുതല്‍ കുരുക്കില്‍ അകപ്പെട്ടു.

2006ല്‍ ട്രംപ് ലൈംഗികമായി ഉപയോഗിച്ചെന്നും പ്രതിഫലമായി 1.30 ലക്ഷം ഡോളർ തന്നുവെന്നുമാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സ്‌റ്റോമി വെളിപ്പെടുത്തിയിരുന്നത്.

സ്‌റ്റോമിയുടെ പ്രസ്‌താവന മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ വാര്‍ത്തകള്‍ തെറ്റാണെന്നും പണം നല്‍കിയിട്ടില്ലെന്നും ട്രംപിന്റെ അഭിഭാഷകന്‍ കോഹെന്‍ വ്യക്തമാക്കിയിരുന്നു. പണം കൊടുത്തെന്ന ആരോപണം നിഷേധിച്ചതിനെതിരെയാണ് പോണ്‍ താരം ഇപ്പോള്‍ കോടതിയില്‍ ഹർജി നല്‍കിയിരിക്കുന്നത്.

ട്രംപിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടു സ്റ്റോമിയുടെ അഭിഭാഷകനാണു ഹർജി നൽകിയത്.

ട്രംപുമായി ഉണ്ടായിരുന്ന അവിഹിതബന്ധം രഹസ്യമാക്കി വയ്ക്കാൻ തനിക്കു ഭീഷണിയുണ്ടായിരുന്നെന്നും ബന്ധം പുറത്തു പറയാതിരിക്കാ‍നായി കോഹൻ 1.30 ലക്ഷം ഡോളർ നല്‍കി കരാറില്‍ ഒപ്പുവയ്പിച്ചെന്നുമായിരുന്നു സ്റ്റോമി വെളിപ്പെടുത്തിയിരുന്നത്.

ഇതിനിടെ, സ്റ്റോമി കരാർ ലംഘിക്കുകയാണെന്നു ചൂണ്ടിക്കാട്ടി കോഹന്‍ രണ്ടു കോടി ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടു.

എന്നാൽ, കോഹൻ എന്തിനാണു പണം നൽകിയതെന്നു തനിക്കറിയില്ലെന്നും അക്കാര്യം അദ്ദേഹത്തോട് തന്നെ ചോദിക്കാനുമാണു ട്രംപ് മാധ്യമങ്ങളോടു പറഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിനോദയാത്രക്കിടെ കാറിൽ ലോറിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു