Select Your Language

Notifications

webdunia
webdunia
webdunia
webdunia

മനോദൗര്‍ബല്യമുള്ള ട്രംപിനെ പിന്തുണയ്ക്കുന്നത് ഏറ്റവും വലിയ ദുരന്തം; രൂക്ഷ വിമര്‍ശനവുമായി ഉത്തരകൊറിയ

മനോദൗര്‍ബല്യമുള്ള ട്രംപിനെ പിന്തുണയ്ക്കുന്നത് ദുരന്തമാണ് !

മനോദൗര്‍ബല്യമുള്ള ട്രംപിനെ പിന്തുണയ്ക്കുന്നത് ഏറ്റവും വലിയ ദുരന്തം; രൂക്ഷ വിമര്‍ശനവുമായി ഉത്തരകൊറിയ
സോള്‍ , വെള്ളി, 23 ജൂണ്‍ 2017 (09:21 IST)
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മനോദൗര്‍ബല്യമുള്ള ആളാണെന്ന് ഉത്തര കൊറിയ. ഉത്തര കൊറിയയുടെ ഔദ്യോഗിക മാധ്യമമായ റൊഡോങ് സിന്‍മന്‍ ആണ് യുഎസിനും ട്രംപിനും എതിരെ വിമര്‍ശമുന്നയിച്ചത്. 
 
ഉത്തരകൊറിയയിലേത് കിരാത ഭരണകൂടമെന്ന് ട്രംപ് പറഞ്ഞിരുന്നു. അതിനുള്ള മറുപടിയായിട്ടാണ് ഉത്തരകൊറിയയുടെ വിമര്‍ശനം. യുഎസ് വിദ്യാര്‍ഥി ഓട്ടൊ വാംബിയറുടെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെയാണ് ട്രംപിനെ വിമര്‍ശിച്ച് ഉത്തര കൊറിയ രംഗത്തെത്തിയത്. 
 
ഒന്നര വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം മോചിപ്പിച്ച യുഎസ് വിദ്യാര്‍ഥി ഓട്ടൊ വാംബിയര്‍ അബോധാവസ്ഥയിലാണ് യുഎസില്‍ തിരിച്ചെത്തിയത്. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ആയിരുന്നു മരണം. പ്രചാരണത്തിനുള്ള ബാനര്‍ മോഷ്ടിച്ചെന്ന കുറ്റത്തിനാണ്  ഓട്ടൊ വാംബിയറിനെ ജയിലില്‍ ഇട്ടത്.
 
യുഎസിലെ കടുത്ത ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് ട്രംപ് കടന്നുപോകുന്നതെന്നും ഈ പ്രശ്‌നങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാന്‍ ഉത്തര കൊറിയക്കെതിരെ സമരം നടത്തുകയാണ്. മനോദൗര്‍ബല്യമുള്ള ട്രംപിനെ പിന്തുണയ്ക്കുന്നതു ദുരന്തമാണ്. അത് ദക്ഷിണ കൊറിയ പിന്നീട് തിരിച്ചറിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാഷ്ട്രീയപ്രവേശം നിഷേധിക്കുന്നില്ല, തീരുമാനമായാല്‍ അറിയിക്കാം; രജനീകാന്ത്