Select Your Language

Notifications

webdunia
webdunia
webdunia
webdunia

വികസനമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്, ഇതിനായി വിവിധ രാജ്യങ്ങളുമായി കൈകോര്‍ക്കും: നരേന്ദ്ര മോദി

ഇന്ത്യയുടെ ലക്ഷ്യം വികസനം: മോദി

വികസനമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്, ഇതിനായി വിവിധ രാജ്യങ്ങളുമായി കൈകോര്‍ക്കും: നരേന്ദ്ര മോദി
, ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (10:22 IST)
ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിനത്തില്‍ ഡയലോഗ് ഓഫ് എമർജിങ് മാർക്കറ്റ് ആൻഡ് ഡെവലപ്പിങ് കൺട്രി സിസ്റ്റം സെമിനാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. വികസനമാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നതെന്നും ഇതിനായി ഇന്ത്യ രാജ്യാന്തര തലത്തിലുള്ള മറ്റു രാജ്യങ്ങളുമായി കൈകോര്‍ക്കുമെന്നും മോദി വ്യക്തമാക്കി. 
 
വികസനം എല്ലാവരുടെയും കൈകളില്‍ എത്തണം. ഇതാണ് ഇന്ത്യയുടെ ലക്ഷ്യം. ഭീകരവാദം, സൈബർ സുരക്ഷ, ദുരന്തനിവാരണ മാനേജ്മെന്‍റ് അടക്കമുള്ള കാര്യങ്ങളിൽ അംഗരാജ്യങ്ങൾ സഹകരണം ശക്തമാക്കണം. വികസനം ലക്ഷ്യം വെച്ചുകൊണ്ട് വേണം പ്രവര്‍ത്തിക്കാന്‍ എന്നും മോദി പറഞ്ഞു. 
 
ഇന്ത്യയുടെ 'സബ്കാ സാത് സബ്കാ വികാസ്' മുദ്രാവാക്യം മാതൃകയിൽ പുതിയ വികസന സ്വപ്നങ്ങൾ മുന്നോട്ടുവെക്കണമെന്നും മോദി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഞാന്‍ പറഞ്ഞില്ലേ പിണറായി വിജയനാ കേരളം ഭരിക്കുന്നതെന്ന്’ - അനീറ്റയുടെ അപ്പന്‍ പറഞ്ഞത് ഓര്‍മിപ്പിച്ച് തോമസ് ഐസക്