Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണിയും കൈവിട്ടു; ബാറ്റിംഗിലും ബോളിംഗിലും പരാജയമായ ജഡേജ പുറത്തേക്ക്

ധോണിയും കൈവിട്ടു; ബാറ്റിംഗിലും ബോളിംഗിലും പരാജയമായ ജഡേജ പുറത്തേക്ക്
സിഡ്‌നി , വെള്ളി, 27 മാര്‍ച്ച് 2015 (17:23 IST)
കിരീടം മോഹിച്ച് ഓസ്ട്രേലിയയില്‍ പറന്നിറങ്ങിയ ഇന്ത്യ സ്വപ്‌നങ്ങള്‍ കൈവിട്ട് തിരികെ നാട്ടിലേക്ക് എത്തുന്നു. സച്ചിന്‍ തെന്‍ഡുല്‍ക്കറും യുവരാജ് സിംഗും ഇല്ലാതിരുന്ന ഈ ഇന്ത്യന്‍ ടീമില്‍ നിന്നും ആരാധകര്‍ കൂടുതലൊന്നും പ്രതീക്ഷിച്ചില്ലെങ്കിലും നായകന്‍ മഹേന്ദ്ര സിംഗ് ധോണി പലതും പ്രതീക്ഷിച്ചിരുന്നു. അങ്ങനെ പറയാന്‍ കാരണം പലതാണ്, ടീം സെലക്ഷനില്‍ ധോണിയെടുത്ത നിര്‍ണായകമായ ചില തീരുമാനങ്ങള്‍ തന്നെയായിരുന്നു. നായകന്റെ പദ്ധതികള്‍ക്ക് അനുസൃതമായ ടീമിനെയാണ് സെലക്ഷന്‍ കമ്മിറ്റ് വിമാനം കയറ്റി വിട്ടതെന്ന് പറയുന്നതാണ് ശരി.

ടീം സെലക്ഷനില്‍ ഏറ്റവും ചീത്തവിളി കേള്‍ക്കേണ്ടി വരാന്‍ കാരണം യുവരാജ് സിംഗിനെ തഴഞ്ഞ് രവീന്ദ്ര ജഡേജയെ തെരഞ്ഞെടുത്തതും. സ്‌റ്റുവാര്‍ട്ട് ബിന്നിയെപോലെ ആവറേജിലും താഴെ നില്‍ക്കുന്ന ഒരു താരത്തെ ടീമിലെടുത്തതും. അക്ഷേര്‍ പട്ടേലിനെ ധോണിപ്പടയില്‍ ചേര്‍ത്തതുമാണ്. ബിന്നിയും അക്ഷേര്‍ പട്ടേലും ഒരു മത്സരത്തില്‍ പോലും കളിച്ചില്ലെങ്കിലും ജഡേജ എല്ലാ മത്സരങ്ങളിലും കളിക്കുകയും ചെയ്തു, ഇനി യുവരാജിനെ തള്ളി ടീമിലെത്തിയ ജഡേജയെ കുറിച്ച് പറയാം.

2015 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ കളി പാകിസ്ഥാനോട് ആയിരുന്നു. നിര്‍ണായകമായ ആ മത്സരത്തില്‍ ജഡേജ നേടിയത് അഞ്ച് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ്. ബാറ്റിംഗില്‍ പരാജയപ്പെട്ടപ്പോള്‍ പന്ത് കൊണ്ട് അത്ഭുതം കാണിക്കുമെന്ന് കരുതിയവര്‍ക്കും തെറ്റി. പത്ത് ഓവറില്‍ 56 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് അദ്ദേഹം നേടിയത്. ഇന്ത്യയുടെ രണ്ടാമത്തെ കളി ക്രിക്കറ്റിലെ ഏറ്റവും ശക്തരായ ദക്ഷിണാഫ്രിക്കയോടായിരുന്നു. ആ മത്സരത്തില്‍ നാല് പന്തില്‍ നേടിയത് രണ്ട് റണ്‍സ് മാത്രം. യുഎഇയുമായിട്ടുള്ള മുന്നാമത്തെ മത്സരത്തില്‍  ബാറ്റ് ചെയ്തില്ലെങ്കിലും അഞ്ച് ഓവര്‍ എറിഞ്ഞ അദ്ദേഹം നേടിയത് 23 റണ്‍സിന് രണ്ട് വിക്കറ്റാണ്.

വെസ്റ്റ് ഇന്‍ഡീസിനോട് കളിച്ച നാലം മത്സരത്തില്‍ 23പന്തില്‍ 13 റണ്‍സായിരുന്നു ജഡേജയുടെ സമ്പാദ്യം. 8.2ഓവറില്‍ 27 റണ്‍സ് വഴങ്ങി 2 വിക്കറ്റും നേടിയ ജഡേജ അടുത്ത കളിയില്‍ അയര്‍‌ലന്‍ഡിനോട് ബാറ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായില്ലാ. പന്ത് കൈയില്‍ എടുത്തപ്പോള്‍ ആകട്ടേ 7ഓവറില്‍ 45 റണ്‍സാണ് വഴങ്ങിയത്. ലഭിച്ച വിക്കറ്റാകട്ടെ ഒന്നും. കുഞ്ഞന്മാരായ സിംബാബ്‌വെക്കെതിരെ പത്ത് ഓവര്‍ എറിഞ്ഞ അദ്ദേഹം വിട്ടു നല്‍കിയത് 71 റണ്‍സാണ് വിക്കറ്റ് ഒന്നും ലഭിച്ചുമില്ല. ബംഗ്ലാദേശുമായുള്ള നോക്കൌട്ട് റൌണ്ടിലെ മത്സരത്തില്‍ 8ഓവറില്‍ 42 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് മാത്രമാണ് നേടിയത്. ബാറ്റ് ചെയ്തപ്പോള്‍ നേടിയത് 23 റണ്‍സും. സെമിഫൈനലില്‍ ഓസ്ട്രേലിയയോട് 10 ഓവറില്‍ നല്‍കിയത് 56 റണ്‍സായിരുന്നു. വിക്കറ്റ് ഒന്നും ലഭിച്ചുമില്ല17പന്തില്‍ 16 റണ്‍സും. അതായത് ഓള്‍ റൌണ്ടറുടെ പരിവേഷത്തില്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടിയ രവീന്ദ്ര ജഡേജ പാരാജയമായിരുന്നുവെന്ന്.

ആദ്യ രണ്ട് മത്സരം കഴിഞ്ഞപ്പോള്‍ തന്നെ തന്റെ ഇഷ്‌ടതാരമായ രവീന്ദ്ര ജഡേജയെ കുറ്റപ്പെടുത്തി ധോണി തന്നെ രംഗത്ത് എത്തിയിരുന്നു. ജഡേജയുടെ ആവശ്യം ടീമിന് വളരെ കൂടുതല്‍ ആണെന്നും. ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്യണമെന്നും പരസ്യമായി തന്നെ അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ബാറ്റെടുത്തപ്പോഴും പന്ത് കൈയില്‍ എടുത്തപ്പോഴും ജഡേജ പരാജയം തന്നെയായിരുന്നു. ഒരു ഘട്ടത്തില്‍ പോലും എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ അദ്ദേഹത്തിന്‍ ആയതുമില്ല. ടീമിന് ആവശ്യമായ സന്തര്‍ഭങ്ങളില്‍ വിക്കറ്റ് വലിച്ചെറിഞ്ഞ് കൂടാരാം കയറുന്നതിനായിരുന്നു അദ്ദേഹത്തിന് താല്‍പ്പര്യം. യുവരാജ് സിംഗിന് പകരം ടീമിലെത്തി, നായകന്റെ പൂര്‍ണ്ണ പിന്തുണയോട് കളത്തിലിറങ്ങിയിട്ടും പരാജയപ്പെട്ടത് മുന്നോട്ടുള്ള അദ്ദേഹത്തിന്റെ ക്രിക്കറ്റ് ഭാവിയെ തന്നെ ചോദ്യം ചെയ്യുന്നതാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

Share this Story:

Follow Webdunia malayalam