Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ബലരാമാ, ഇത് കണ്ട് പഠിക്ക്'- നേതാക്കൾ ഇരുട്ടിൽ തപ്പുമ്പോൾ അവർ അഭിമന്യുവിനൊപ്പം നിന്നു!

കെ എസ് യുക്കാർ നടത്തിയ ഒരു പരിപാടിക്ക് ആദ്യം എത്തിയത് ഒരു എസ് എഫ് ഐക്കാരൻ, അവന്റെ പേര്‌ ‌- അഭിമന്യു!

'ബലരാമാ, ഇത് കണ്ട് പഠിക്ക്'- നേതാക്കൾ ഇരുട്ടിൽ തപ്പുമ്പോൾ അവർ അഭിമന്യുവിനൊപ്പം നിന്നു!
, വ്യാഴം, 5 ജൂലൈ 2018 (13:01 IST)
മഹാരജാസ് കോളെജിലെ എസ് എഫ് ഐ പ്രവർത്തകനായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തിൽ അനുശോചനം അറിയിച്ച് കൊളേജിലെ കെ എസ് യു പ്രവർത്തകർ. വർഗീയതയുടെ വിഷവിത്തുകൾ പാകി വരുന്ന പ്രസ്താനങ്ങളെ നമ്മൾ മഹാരാജാസുകാർക്ക് കീറി മുറിക്കാമെന്ന് കെ എസ് യു ഇട്ട പോസ്റ്റിൽ പറയുന്നു.
 
നേതാക്കൾ ഇരുട്ടിൽ തപ്പുമ്പോൾ നേരുപറയാൻ കാണിച്ച മനസുകൾക്ക് ആയിരം അഭിനന്ദനങ്ങളാണ് വരുന്നത്. ത്രത്താല എം എൽ എ ആയ ബൽ‌റാമിനോട് ഇത് കണ്ട് പഠിക്കാനും ചിലർ പറയുന്നുണ്ട്. അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തേ ബൽ‌റാം ഒരു പോസ്റ്റിട്ടിരുന്നു. 
 
‘തങ്ങൾക്ക് സ്വാധീനമുള്ളിടത്ത് തങ്ങൾ മാത്രം മതി, മറ്റാരും വേണ്ട എന്ന മനോഭാവം ഫാഷിസത്തിൽ കുറഞ്ഞ ഒന്നും തന്നെയല്ല. അതുകൊണ്ടുതന്നെ പാർട്ടി കോളേജുകളും പാർട്ടി കോട്ടകളും ഇല്ലാതാക്കി വ്യത്യസ്ത വിദ്യാർത്ഥി സംഘടനകൾക്ക് സുഗമമായ പ്രവർത്തനാന്തരീക്ഷം എല്ലാ ക്യാമ്പസുകളിലും ഉറപ്പുവരുത്തുകയാണ് വേണ്ടത്‘ എന്നായിരുന്നു ബൽ‌റാം കുറിച്ചത്. ഇതിനെതിരേയും നിരവധിയാളുകൾ രംഗത്തെത്തി.
 
പോസ്റ്റിന്റെ പൂർണരൂപം:
 
കോളേജിൽ നിലവിലുള്ള എല്ലാ പാർട്ടിക്കാരെയും ഞാൻ മത്സരത്തിനു ക്ഷണിച്ചിരുന്നു.
എല്ലാവരോടും പങ്കെടുക്കാനും വിജയിപ്പിക്കാനും പറഞ്ഞിരുന്നു.
അന്ന് ആദ്യം എത്തിയത് അവനായിരുന്നു.
" അതേയ് തംജീദിക്ക,ഞങ്ങടെ ടീമും ഇണ്ട് ട്ടാ....ഞങ്ങ കപ്പും കൊണ്ടേ പോകുളളു ട്ടാ" !
ഉള്ളിൽ സന്തോഷം നിറഞ്ഞ നിമിഷങ്ങളായിരുന്നു അത്.
KSUക്കാര് നടത്തുന്ന പരിപാടിക്ക് ആദ്യം എത്തിയത് ഒരു SFIക്കാരൻ...
അവന്റെ ട്ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. അവന്റെ അന്നത്തെ ചിരിയും സന്തോഷവും ഇത് വരെ മാഞ്ഞ് പോയിട്ടില്ല.
അത്രമേൽ സൗഹൃദവും സന്തോഷവുമായിട്ടാണ് ഇവിടത്തെ ഇതര രാഷ്ട്രീയ സംഘടനകൾ മുന്നോട്ടു പോകുന്നതെന്ന് നിങ്ങൾക്ക് അറിയാമോ. ഒന്നര വർഷമായിട്ട് ഒരു ചെറിയ അടി പോലും ഈ ക്യാമ്പസിൽ ഇണ്ടായിട്ടില്ല.ഒരു പക്ഷെ അഭിമന്യുവിനെ പോലുള്ളവരുടെ presence ആയിരിക്കും ഈ ക്യാമ്പസിൽ ഇത്തരം കൂട്ടുകെട്ട് സൃഷ്ട്ടിച്ചത്.
വർഗീയതയുടെ വിഷവിത്തുകൾ പാകി വരുന്ന പ്രസ്താനങ്ങളെ നമ്മൾ മഹാരാജാസുകാർക്ക് കീറി മുറിക്കാം.
ഇവിടം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും രാഷ്ട്രീയം നമ്മുക്ക് മുന്നോട്ട് വെക്കാം.
പരസ്പരം തോളിൽ കയ്യിട്ടുകൊണ്ട് തന്നെ നമ്മുക്ക് നമ്മുടെ രാഷ്ട്രീയം പറയാം.
ഈ ക്യാമ്പസ് ഉറങ്ങിക്കിടക്കാൻ പാടില്ല.
അഭിമന്യുവിന് വേണ്ടി, അവന്റെ സ്വപ്നങ്ങൾക്ക് വേണ്ടി നമ്മുക്ക് ഒരുമിക്കാം,
മഹാരാജാസിനെ ആ പഴയ മഹാരാജാസാക്കി നമുക്ക് മാറ്റാം !
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെണ്‍കുട്ടികളുടെ അടിവസ്ത്രത്തിന്റെ നിറം നിശ്ചയിച്ച് സ്‌കൂള്‍; വിവാദം കനത്തതോടെ വിശദീകരണവുമായി അധികൃതര്‍