Webdunia - Bharat's app for daily news and videos

Install App

'പ്രായപൂര്‍ത്തിയായി എന്നു കരുതി ആരെയെങ്കിലും ബോംബ് വച്ച് കൊല്ലാമെന്നുണ്ടോ?'; സുപ്രിം കോടതിക്കെതിരെ വിമർശനവുമായി അശോകൻ

സുപ്രിംകോടതിക്കെതിരെ രൂക്ഷ വിമർശനവുമായി അശോകൻ

Webdunia
ചൊവ്വ, 23 ജനുവരി 2018 (12:46 IST)
ഹാദിയയുടെ വിവാഹം റദ്ദ് ചെയ്യാൻ കഴിയില്ലെന്ന് അറിയിച്ച സുപ്രീം കോടതിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഹാദിയയുടെ പിതാവ് അശോകന്‍. ഹാദിയയുടെ വിവാഹം എന്‍ഐഎ അന്വേഷിക്കേണ്ടന്ന കോടതി നിലപാടിനോട് യോജിക്കാനാവില്ലെന്ന് അശോകന്‍ പറഞ്ഞു.
 
പ്രായപൂര്‍ത്തിയായി എന്നു കരുതി ആരെയെങ്കിലും ബോംബ് വച്ച് കൊല്ലമെന്നുണ്ടോ. തന്റെ മകള്‍ക്ക് നാളെ എന്തു സംഭവിക്കുമെന്നു അറിയില്ല. അതു കൂടി കണക്കാക്കി തീരുമാനം വേണമെന്നും അശോകന്‍ പറഞ്ഞു. ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്നും വിവാഹവും എന്‍ഐഎ അന്വേഷണവും രണ്ടായി കാണണമെന്നും ഇന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.
 
ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യത്തില്‍ അന്വേഷണം നടത്താന്‍ ആര്‍ക്കും അധികാരമില്ലെന്നും കോടതി ചൂണ്ടികാട്ടി. ഹാദിയയുടെ ഇഷ്ടവും വ്യക്തിസ്വാതന്ത്യവുമാണ് പ്രധാനമെന്നും കോടതി വ്യക്തമാക്കി. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ വിവാഹം ക‍ഴിച്ചതെന്ന് ഹാദിയ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിവാഹത്തെക്കുറിച്ച് എന്‍ ഐ എ അന്വേഷിക്കേണ്ട കാര്യമില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.  . 
 
ഹാദിയയ്ക്ക് ഈ കേസില്‍ കക്ഷിചേരാനുള്ള അനുവാദവും കോടതി നല്‍കിയിട്ടുണ്ട്. ഹാദിയയ്ക്ക് പറയാനുള്ളത് അടുത്തമാസം 22 നകം അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. അതേസമയം ഷെഫിന്‍ ജഹാനുമായി ബന്ധപ്പെട്ടുള്ള എന്‍ ഐ എ അന്വേഷണം തുടര്‍ന്നുപോകാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സംസ്ഥാനത്ത് രാത്രി ഈ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

വോട്ടെടുപ്പ് ദിവസം എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും വേതനത്തോടുകൂടിയ അവധി; അവധി ഉറപ്പാക്കണമെന്ന് ലേബര്‍ കമ്മിഷണര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് കഴിയും വരെ സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം

കൈക്കൂലി കേസിൽ വില്ലേജ് ഓഫീസർക്കും ഫീൽഡ് അസിസ്റ്റൻറിനും കഠിന തടവ്

പീഡനക്കേസ് പ്രതിക്ക് 13 വർഷം കഠിനത്തടവ്

അടുത്ത ലേഖനം
Show comments