Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖ്യമന്ത്രിയുടെ ആകാശയാത്ര കുരുക്കിലേക്ക്; പണം വകമാറ്റിയത് അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാദം തെറ്റ് - റവന്യൂ സെക്രട്ടറിയോട് വിശദീകരണം തേടി

മുഖ്യമന്ത്രിയുടെ ആകാശയാത്ര കുരുക്കിലേക്ക്; പണം വകമാറ്റിയത് അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാദം തെറ്റ് - റവന്യൂ സെക്രട്ടറിയോട് വിശദീകരണം തേടി
തിരുവനന്തപുരം , ബുധന്‍, 10 ജനുവരി 2018 (10:43 IST)
ഹെലികോപ്ടർ യാത്രാ വിവാദത്തിൽ ഒന്നുമറിഞ്ഞിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാദം തെറ്റ്. യാത്രയ്ക്കായി പണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകർപ്പ് റവന്യൂ സെക്രട്ടറിക്കും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും നൽകിയിരുന്നെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ട് റവന്യൂ സെക്രട്ടറി പി എച്ച് കുര്യനോട് റവന്യൂ മന്ത്രി വിശദീകരണം തേടി. ഇന്നു വൈകുന്നേരത്തിനകം വിശദീകരണം നല്‍കണമെന്നും റവന്യൂ മന്ത്രി ആവശ്യപ്പെട്ടു. 
 
അതേസമയം, ഓഖി ദുരന്തം വിലയിരുത്തുന്നതിനായി എത്തിയ കേന്ദ്രസംഘത്തെ കാണാൻ മുഖ്യമന്ത്രിക്ക് ഹെലികോപ്റ്റർ ഏർപ്പാടാക്കിയത് പൊലീസല്ലെന്ന് ഡിജിപി ലോകനാഥ് ബെഹ്റ വ്യക്തമാക്കി. യാത്രക്ക് ആവശ്യമായ സുരക്ഷ ക്ലിയറൻസ് നൽകുക മാത്രമാണ് പൊലീസ് ചെയ്തതെന്ന് ബെഹ്റ തിരുവനന്തപുരത്ത് പറഞ്ഞു. എന്നാൽ ഹെലികോപ്റ്റർ യാത്രക്ക് പണമനുവദിക്കണമെന്ന് ഡിജിപി ആവശ്യപ്പെട്ടതായാണ് വ്യവസായ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവിലുളളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സോഷ്യല്‍ മീഡിയയിലെ ആ മാനസികരോഗി നിങ്ങൾ വിചാരിക്കുന്നത് പോലെ കെ സുരേന്ദ്രനല്ല, ആ രോഗി വി ടി ബല്‍റാം ആണ്; പൊളിച്ചടക്കി രശ്മി നായര്‍