Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാദങ്ങൾ അതിന്റെ വഴിക്ക് നടക്കും; ശബരിമലയിൽ വനിതാ പൊലീസുകാർക്കായി അയൽ സംസ്ഥാനങ്ങൾക്ക് കത്തയച്ച് ഡിജിപി

വിവാദങ്ങൾ അതിന്റെ വഴിക്ക് നടക്കും; ശബരിമലയിൽ വനിതാ പൊലീസുകാർക്കായി അയൽ സംസ്ഥാനങ്ങൾക്ക് കത്തയച്ച് ഡിജിപി

വിവാദങ്ങൾ അതിന്റെ വഴിക്ക് നടക്കും; ശബരിമലയിൽ വനിതാ പൊലീസുകാർക്കായി അയൽ സംസ്ഥാനങ്ങൾക്ക് കത്തയച്ച്   ഡിജിപി
തിരുവനന്തപുരം , വെള്ളി, 5 ഒക്‌ടോബര്‍ 2018 (11:10 IST)
ശബരിമലയിലെ സ്‌ത്രീ പ്രവേശനം വിവാദമാകുമ്പോഴും വിവിധ സംഘടനകൾ പരസ്യപ്രതിഷേധങ്ങൾ നടത്തുമ്പോഴും ശബരിമലയിൽ വനിതാ പൊലീസുകാരെ നിയോഗിക്കാനുറച്ച് സർക്കാർ. വനിതാ പൊലീസുകാരെ വിട്ടുതരണമെന്ന് പറഞ്ഞ് പോണ്ടിച്ചേരിയടക്കമുള്ള അഞ്ച് സംസ്ഥാനങ്ങൾക്കാണ് ഇപ്പോൾ ഡിജിപി ലോക്‌നാഥ് ബെഹ്റ കത്ത് അയച്ചിരിക്കുന്നത്.
 
ശബരിമലയിലെ സ്‌ത്രീ സുരക്ഷയ്‌ക്കായി അഞ്ഞൂറ് വനിതാ പൊലീസെങ്കിലും വേണ്ടിവരുമെന്നാണ് ഇപ്പോഴുള്ള കണക്കുകൂട്ടൽ. തുലാമാസ പൂജയ്ക്കായി 18ന് നട തുറക്കുമ്പോള്‍ തന്നെ സ്ത്രീകളെത്തിയേക്കാമെന്ന കണക്കുകൂട്ടലിലാണ് സന്നിധാനത്തിലടക്കം വനിതാ പൊലീസിനെ നിയോഗിക്കാൻ സർക്കാർ തീരുമാനമെടുത്തത്.
 
തമിഴ്നാട്, കര്‍ണാടക, ആന്ധ്രാ, തെലങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്നാണ് വനിതാ പൊലീസിനെ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ സ്‌ത്രീകൾ എത്തിയേക്കാം എന്നതിനാലാണ് ഇവിടങ്ങളിൽ നിന്ന് കൂടുതൽ പൊലീസുകാരെ ആവശ്യപ്പെടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കോടതി വിധി അനുകൂലമാണ്, ഇഷ്‌ടമുള്ള സ്‌ത്രീകൾക്ക് ശബരിമലയിലേക്ക് പോകാം, അല്ലാത്തവർ പോകേണ്ട; സ്‌ത്രീകളെ കൊണ്ടുപോകാനും വരാനും സിപിഎം ഇടപെടില്ല'- കോടിയേരി ബാലകൃഷ്‌ണൻ