Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ഡീസല്‍ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്ത് ഡീസല്‍ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്ത് ഡീസല്‍ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
തിരുവനന്തപുരം , ഞായര്‍, 1 ഏപ്രില്‍ 2018 (10:39 IST)
സംസ്ഥാനത്തെ ഡീസല്‍ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഇന്ന് 70.08 രൂപയാണ് തിരുവനന്തപുരത്ത് ഡീസലിന്റെ വില. ഇതോടെ ഡീസലും പെട്രോളും തമ്മിലുള്ള വിലവ്യത്യാസം ഏഴ് രൂപ മാത്രമായി.

ഇന്നലെ 69.89 ആയിരുന്ന ഡീസല്‍ വിലയാണ് 19പൈസ കൂടി 70-ലേക്കെത്തിയത്. ജനുവരിയിൽ കേരളത്തിലെ ഡീസൽ വില 65 രൂപ കടന്നിരുന്നു.

മാര്‍ച്ചില്‍ ദിനംപ്രതി 20 പൈസ, 25 പൈസ വച്ച് ഇന്ധനവില വര്‍ദ്ധിച്ചെന്ന് പമ്പുടമകള്‍ പറയുന്നു. പെട്രോളിന് തലസ്ഥാനത്ത് 18 പൈസ കൂടി ഇന്ന് 77.67 ആയിട്ടുണ്ട്. കോഴിക്കോട് 24 പൈസ കൂടി 76.33 ആയി. കൊച്ചിയില്‍. 74.8 രൂപയുമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കശ്‌മീരില്‍ മൂന്നിടത്ത് വെടിവയ്‌പ്; എട്ടു ഭീകരരെ വധിച്ചു - കൊല്ലപ്പെട്ടത് ഹിസ്ബുള്‍‌ മുജാഹിദീൻ പ്രവര്‍ത്തകരെന്ന് റിപ്പോര്‍ട്ട്