Select Your Language

Notifications

webdunia
webdunia
webdunia
webdunia

കന്യാസ്‌ത്രീ പരാതി നൽകിയത് ദുരുദ്ദേശത്തിൽ, താൻ നിരപരാതിയാണ്; മണിക്കൂറുകൾ പിന്നിട്ട് ചോദ്യം ചെയ്യൽ തുടരുന്നു

കന്യാസ്‌ത്രീ പരാതി നൽകിയത് ദുരുദ്ദേശത്തിൽ, താൻ നിരപരാതിയാണ്; മണിക്കൂറുകൾ പിന്നിട്ട് ചോദ്യം ചെയ്യൽ തുടരുന്നു

കന്യാസ്‌ത്രീ പരാതി നൽകിയത് ദുരുദ്ദേശത്തിൽ, താൻ നിരപരാതിയാണ്; മണിക്കൂറുകൾ പിന്നിട്ട് ചോദ്യം ചെയ്യൽ തുടരുന്നു
കോട്ടയം , ബുധന്‍, 19 സെപ്‌റ്റംബര്‍ 2018 (15:07 IST)
കന്യാസ്‌ത്രീ നൽകിയ പരാതിയിൽ താൻ നിരപരാധിയാണെന്ന് ഫ്രാങ്കോ മുളയ്‌ക്കൽ. 'പരാതിക്ക് പിന്നിൽ ദുരുദ്ദേശമാണുള്ളത്. കന്യാസ്‌ത്രീ പറഞ്ഞ ദിവസങ്ങളിൽ ഞാൻ മഠത്തിൽ താമസിച്ചിട്ടില്ല' ബിഷപ്പ് അന്വേഷണ സംഘത്തോട് പറഞ്ഞു. രാവിലെ പതിനൊന്നരയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്.
 
കോട്ടയം എസ്പി ‌ഹരിശങ്കറും വൈക്കം ഡിവൈഎസ്പി കെ സുഭാഷുമാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. ചോദ്യാവലി അനുസരിച്ച് തന്നെ ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്ന് അന്വേഷണ സംഘം ബിഷപ്പിനോട് പറഞ്ഞു.
 
അതേസമയം, ബിഷപ്പിനെ അറസ്‌റ്റുചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയിൽ നടക്കുന്ന സമരത്തിനിടെ കന്യാസ്‌ത്രീയുടെ സഹോദരിയുടെ ആരോഗ്യനില മോശമായതിനെത്തുടർന്ന് അവരെ ആശുപത്രിയിലേക്ക് മാറ്റി.   
 
ഫ്രാങ്കോ മുളയ്‌ക്കൽ രാവിലെ പതിനൊന്നിനാണ് തൃപ്പൂണിത്തറ ക്രൈം‌ബ്രാഞ്ച് ഓഫീസിൽ ഹാജരായത്. രാവിലെ പത്തിന് ഹാജരാകണമെന്നായിരുന്നു ബിഷപ്പിന് കിട്ടിയ നിർദ്ദേശമെങ്കിലും പതിനൊന്നിനാണ് ഫ്രാങ്കോ മുളയ്‌ക്കൽ എത്തിയത്.
 
തൃപ്പൂണിത്തുറയിലെ ഹൈടെക് ചോദ്യം ചെയ്യൽ മുറയിലാകും ഫ്രാങ്കോ മുളയ്‌ക്കലിനെ ചോദ്യം ചെയ്യുക. അതേസമയം, തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ സുരക്ഷ ശക്തമാക്കി. അന്വേഷണ സംഘവും കോട്ടയം എസ് പി ഹരിശങ്കറും കൊച്ചിയിലെത്തി ഐജി വിജയ് സാക്കറെയുമായി കൂടിക്കാഴ്ച നടത്തി.
 
തിങ്കളാഴ്ച വൈകിട്ട് കൊച്ചിയിലെത്തിയ ബിഷപ് മുതിർന്ന അഭിഭാഷകരുമായി ആശയവിനിമയം നടത്തി എന്നാണു വിവരം. ഇന്നലെ ഉച്ചയോടെ ബിഷപ് തൃശൂരിലെ ബന്ധുവീട്ടിലെത്തിയിട്ടുണ്ട്. തൃപ്പൂണിത്തുറയ്ക്കു പുറമെ വൈക്കം, ഏറ്റുമാനൂർ, കോട്ടയം എന്നിവിടങ്ങളിലും ചോദ്യംചെയ്യലിനു സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
 
ചോദ്യം ചെയ്യലിന് തൃപ്പൂണിത്തുറയിൽ എന്തെങ്കിലും അസൗകര്യം നേരിട്ടാൽ ഈ സ്ഥലങ്ങളിൽ ഏതെങ്കിലും തിരഞ്ഞെടുക്കാനാണ് പ്ലാൻ. അതേസമയം, ബിഷപ്പിന്റെ വൈദ്യ പരിശോധനയ്ക്കുള്ള സൗകര്യം കോട്ടയം മെഡിക്കൽ കോളജിൽ ഒരുക്കിയിട്ടുണ്ട്.
 
ബിഷപ്പ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും അതിന്റെ വിധി ഹൈക്കോടതി ഈ മാസം 25ലേക്ക് മാറ്റി. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യലിന് ശേഷം അറസ്‌റ്റ് അനിവാര്യമെങ്കിൽ നടത്താനുള്ള അനുമതിയും അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാർ കോഴ: കെ എം മാണി കുറ്റം ചെയ്തിട്ടില്ലെന്നാണ് യു ഡി എഫ് നിലപാടെന്ന് രമേഷ് ചെന്നിത്തല