Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആശങ്കയൊഴിഞ്ഞു; മൃതദേഹം ജെസ്‌നയുടേതല്ലെന്ന് സ്ഥിരീകരിച്ചു

മൃതദേഹം ജെസ്‌നയുടേതല്ലെന്ന് സ്ഥിരീകരിച്ചു

ആശങ്കയൊഴിഞ്ഞു; മൃതദേഹം ജെസ്‌നയുടേതല്ലെന്ന് സ്ഥിരീകരിച്ചു
ചെന്നൈ , ശനി, 2 ജൂണ്‍ 2018 (14:22 IST)
തമിഴ്‌നാട്ടിൽ കാഞ്ചീപുരം ചെങ്ക‌ൽപേട്ടിന് സമീപം പഴവേലിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടേതല്ലെന്ന് സ്ഥിരീകരിച്ചു. ചെങ്കൽപേട്ട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന് ജെസ്‌നയേക്കാൾ പ്രായം കൂടുതലാണെന്നാണ് റിപ്പോർട്ട്. മുലപ്പാൽ നൽകുന്ന സ്ത്രീ ആണെന്നും കണ്ടെത്തി. ഇതിനകം തന്നെ ജെസ്‌നയുടെ സഹോദരൻ മൃതദേഹം ജെസ്‌നയുടേതല്ലെന്ന് പറഞ്ഞിരുന്നു.
 
തിങ്കളാഴ്ച പുലർച്ചെ ചെന്നൈ- തിരുച്ചിറപ്പള്ളി ദേശീയപാതയിൽ പഴവേലിയിലെ റോഡരികിൽ ചാക്കിലിട്ട് എന്തോ കത്തിക്കുന്നത് പൊലീസ് പട്രോൾ സംഘത്തിന്റെ കണ്ണിൽപെട്ടത്, മനുഷ്യശരീരമാണെന്നു വ്യക്തമായതോടെ, വാഹനത്തിലുണ്ടായിരുന്ന വെള്ളമൊഴിച്ചെങ്കിലും തീ അണഞ്ഞില്ല. തുടർന്ന് അര കിലോമീറ്റർ അകലെയുള്ള ഹോട്ടലിൽനിന്നു വെള്ളം കൊണ്ടുവന്നു തീയണച്ചു. അപ്പോഴേക്കും ശരീരം 90 ശതമാനത്തിലധികം കത്തിയിരുന്നു. പട്രോൾ സംഘത്തെ കണ്ട് രണ്ടുപേർ ഓടിപ്പോയതായി പൊലീസ് പറയുന്നു. ജെസ്‌നയെക്കുറിച്ച് വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ അറിയിക്കണമെന്നാവശ്യപ്പെട്ട് ഫോട്ടോയുൾപ്പെടെ കേരള ഡിജിപി തമിഴ്നാട്, കർണാടക പൊലീസിനു കൈമാറിയിരുന്നു. ജെസ്‌നയുടേതായ ചെറിയ സാമ്യതകൾ കണ്ടതിനെത്തുടർന്നാണ് ചെങ്കൽപേട്ട് ഡിവൈഎസ്പി കേരള പൊലീസിനു വിവരം കൈമാറിയത്.
 
പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ (20) കാണാതയിട്ട് ഇന്നേക്ക് 72 ദിവസമാകുന്നു. മാർച്ച് 22-ന് രാവിലെ 9.30-ന് വീട്ടിൽ നിന്നു മുണ്ടക്കയത്തേക്കു പോയ ‍ജെസ്നയെയാണ് കാണാതായത്. കാഞ്ഞിരപ്പള്ളിയിൽ ബിരുദ വിദ്യാർത്ഥിനിയായ ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച് ദുരൂഹതകൾ ഏറെയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെവിൻ വധം; പൊലീസിനെ വഴിതിരിച്ചുവിടാൻ സ്വീകരിച്ചത് ദൃശ്യം മോഡൽ തന്ത്രം