Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രളയക്കെടുതി: പട്ടികജാതി, പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് പ്രത്യേക ധനസഹായം

പ്രളയക്കെടുതി: പട്ടികജാതി, പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് പ്രത്യേക ധനസഹായം

പ്രളയക്കെടുതി: പട്ടികജാതി, പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് പ്രത്യേക ധനസഹായം
, ഞായര്‍, 26 ഓഗസ്റ്റ് 2018 (10:46 IST)
പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന ആദിവാസി, പട്ടികജാതി കുടുംബങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആദിവാസി കുടുംബങ്ങള്‍ക്ക് 10,000 രൂപയും പട്ടികജാതി കുടുംബങ്ങള്‍ക്ക് 5000 രൂപയും നല്‍കും. 
 
പ്രളയബാധിതര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായത്തിന് പുറമെയാണ് ഈ സഹായം. പ്രളയത്തെ തുടര്‍ന്ന് ഇവരുടെ മേഖലയില്‍ ഉണ്ടായ ദുര്‍ഘടാവസ്ഥയും പ്രത്യേക സാഹചര്യവും കണക്കിലെടുത്താണ് ഈ പ്രത്യേക ധനസഹായത്തിന് പട്ടികജാതി, പട്ടികവര്‍ഗ്ഗ വകുപ്പുകള്‍ തീരുമാനിച്ചത്. 
 
പ്രളയക്കെടുതിയില്‍ വീടിന് ഉള്‍പ്പെടെ നാശനഷ്ടം സംഭവിച്ചവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കാന്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. റവന്യൂ, തദ്ദേശസ്വയംഭരണ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു നല്‍കുന്ന പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് സഹായം നൽകും.
 
പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന മന്ത്രിയുടെ ഓഫീസും തിരുവോണ ദിവസം പതിവ് പോലെ പ്രവര്‍ത്തിക്കുകയും മന്ത്രി എ കെ ബാലന്‍ ഓഫീസില്‍ എത്തുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘പുരോഹിതരുടെ ലൈംഗികാതിക്രമങ്ങൾക്കെതിരെ സഭാധികാരികൾ നടപടിയെടുക്കാത്തത് സഭാസമൂഹത്തിന് നാണക്കേട്‘: ഫ്രാൻ‌സിസ് മാർപാപ്പ