Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.92 അടിയായി കുറഞ്ഞു; ഷട്ടറുകൾ താഴ്ത്തില്ല, ആശങ്ക വിട്ടൊഴിയാതെ പെരിയാർ തീരത്തെ ജനങ്ങൾ

ചെറിയൊരു ആശ്വാസം

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400.92 അടിയായി കുറഞ്ഞു; ഷട്ടറുകൾ താഴ്ത്തില്ല, ആശങ്ക വിട്ടൊഴിയാതെ പെരിയാർ തീരത്തെ ജനങ്ങൾ
, ശനി, 11 ഓഗസ്റ്റ് 2018 (10:34 IST)
ശക്തമായ മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ വ്യത്യാസം. വിലെ പത്തു മണിയുടെ റീഡിങ്ങിൽ ജലനിരപ്പ് 2400.92 അടിയായി കുറഞ്ഞു. അണക്കെട്ടിലെ അഞ്ചു ഷട്ടറുകളും ഉയർത്തിയ ശേഷവും ഇന്നലെ പകൽ ജലനിരപ്പ് കുറയാതിരുന്നത് ആശങ്ക ഉണ്ടാക്കിയിരുന്നു.
 
എന്നാൽ, വൈകിട്ടോടെ ജലനിരപ്പ് കുറഞ്ഞുവരികയായിരുന്നു. അണക്കെട്ടു തുറന്നിട്ടും പെരിയാറിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നിട്ടില്ലാത്തത് ആശ്വാസമാണ്. പക്ഷേ, തീരത്തെ ജനങ്ങൾ ഇപ്പോഴും ആശങ്കയിലാണുള്ളത്.
 
അതേസമയം, ചെറുതോണി ബസ് സ്റ്റാൻഡ് കുത്തൊഴുക്കിൽ തകർന്നു. ആറടി താഴ്ചയിൽ ബസ് സ്റ്റാൻഡിൽ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. ചെറുതോണി പാലവും അപകടാവസ്ഥയിലാണ്. 
 
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തില്‍ 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിൽപ്പനയ്ക്ക് കൊണ്ടുവന്ന മുഴുവൻ കമ്പിളിപ്പുതപ്പുകളും ദുരിതബാധിതർക്ക് സൗജന്യമായി നൽകിയ ഇതര സംസ്ഥാന കച്ചവടക്കാരന്‍