Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിലെ ഏറ്റവും വലിയ ജില്ല എങ്ങനെ ഇടുക്കിയാകും? പാലക്കാട് രണ്ടാം സ്ഥാനത്തായത് ഇങ്ങനെ

kerala tourist places
, തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2023 (18:07 IST)
കേരളത്തിലെ ഏറ്റവും വലിയ ജില്ലയെന്ന നേട്ടം 26 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുപിടിച്ച് ഇടുക്കി. പാലക്കാടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇടുക്കിയുടെ നേട്ടം. 1997 മുതല്‍ കേരളത്തിലെ ഏറ്റവും വലിയ ജില്ലയെന്ന വിശേഷണമുള്ള പാലക്കാടില്‍ നിന്നും എങ്ങനെ ഈ നേട്ടം ഇടുക്കി സ്വന്തമാക്കി എന്ന് നോക്കാം.
 
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ കുട്ടമ്പുഴ വില്ലേജ് എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലേക്ക് മാറ്റിയതോടെയാണ് 1997ല്‍ ഇടുക്കിക്ക് കേരളത്തിലെ ഏറ്റവും വലിയ ജില്ലയെന്ന സ്ഥാനം നഷ്ടമാകുന്നത്. ഇപ്പോള്‍ കുട്ടമ്പുഴ വില്ലേജിന്റെ കൈവശമായിരുന്ന 12,718 ഏക്കര്‍ ഭൂമി വീണ്ടും ഇടമലക്കുടി വില്ലേജിന്റെ ഭാഗമാക്കി സെപ്റ്റംബര്‍ അഞ്ചിന് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയതോടെയാണ് രണ്ടരപതിറ്റാണ്ടിന് ശേഷം ഇടുക്കി കേരളത്തിലേ ഏറ്റവും വലിയ ജില്ലയെന്ന റെക്കോര്‍ഡ് വീണ്ടെടുത്തത്. ഇടമലക്കുടി പഞ്ചായത്തിന്റെ ഭാഗം തന്നെയായിരുന്ന ഭൂപ്രദേശമാണ് വീണ്ടും കൂട്ടിചേര്‍ക്കുന്നത്. എന്നാല്‍ റെവന്യൂ രേഖകളില്‍ ഈ പ്രദേശം കുട്ടമ്പുഴ വില്ലേജിന്റെ പരിധിയിലായിരുന്നു. ഭരണ നിര്‍വഹണത്തിന്റെ സൗകര്യത്തിനാണ് പുതിയ നടപടി.
 
കുട്ടമ്പുഴയുടെ ഭാഗം തിരികെചേര്‍ത്തതോടെ ഇടുക്കിയുടെ വിസ്തീര്‍ണ്ണം 4,358 ചതുരശ്ര കിലോമീറ്ററില്‍ നിന്നും 4,612 ചതുരശ്ര കിലോമീറ്ററായി ഉയര്‍ന്നു. 4,482 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമാണ് പാലക്കാട് ജില്ലയ്ക്കുള്ളത്. വലിപ്പത്തില്‍ നാലാം സ്ഥാനത്തുണ്ടായിരുന്ന എറണാകുളം ഇതോടെ അഞ്ചാം സ്ഥാനത്തായി. തൃശൂര്‍ നാലാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ മലപ്പുറമാണ് മൂന്നാം സ്ഥാനത്തുള്ളത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇരട്ട ചക്രവാതചുഴി; സംസ്ഥാനത്ത് മഴ തുടരും, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്