Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയുമായുള്ള ബന്ധം തുടരാനാണ് ആഗ്രഹം; ഖാലിസ്ഥാന്‍ നേതാവിന്റെ കൊലപാതകത്തില്‍ അന്വേഷണം തുടരുമെന്നും കനേഡിയന്‍ പ്രതിരോധമന്ത്രി

ഇന്ത്യയുമായുള്ള ബന്ധം തുടരാനാണ് ആഗ്രഹം; ഖാലിസ്ഥാന്‍ നേതാവിന്റെ കൊലപാതകത്തില്‍ അന്വേഷണം തുടരുമെന്നും കനേഡിയന്‍ പ്രതിരോധമന്ത്രി

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2023 (10:10 IST)
ഇന്ത്യയുമായുള്ള ബന്ധം തുടരാനാണ് ആഗ്രഹമെന്നും ഖാലിസ്ഥാന്‍ നേതാവിന്റെ കൊലപാതകത്തില്‍ അന്വേഷണം തുടരുമെന്നും കനേഡിയന്‍ പ്രതിരോധമന്ത്രി ബില്‍ ബ്ലയെര്‍. ഇന്തോ -പസഫിക് തന്ത്രം പോലെയുള്ള പങ്കാളിത്തം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം നിയമം സംരക്ഷിക്കാനും പൗരന്മാരെ സംരക്ഷിക്കാനും അന്വേഷണം നടത്തി നിജസ്ഥിതി കണ്ടെത്താനും സര്‍ക്കാരിന് ഉത്തരവാദിത്വം ഉണ്ടെന്ന് പ്രതിരോധ മന്ത്രി വ്യക്തമാക്കി. 
 
ഖാലിസ്ഥാന്‍ നേതാവിന്റെ കൊലപാതകത്തില്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള ഭിന്നത വര്‍ദ്ധിച്ചിരിക്കുകയാണ്. ഇപ്പോള്‍ അമേരിക്കയും കാനഡയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. നിലവില്‍ കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസാ സേവനങ്ങള്‍ ഇന്ത്യ നിര്‍ത്തിവെച്ചിരിക്കുകയാണ്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നബി ദിനം: സംസ്ഥാനത്തെ പൊതു അവധി 28 ലേക്ക് മാറ്റി, 27 പ്രവൃത്തിദിനം