Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയരഥമൊരുക്കിയത് വെറുതെയായില്ല, കാല്‍ ലക്ഷത്തിലധികം വോട്ടുകളുടെ വമ്പന്‍ ഭൂരിപക്ഷവുമായി പിസിജോര്‍ജ്; കോട്ടയത്ത് ഉമ്മന്‍ ചാണ്ടിയേക്കാള്‍ ഭൂരിപക്ഷം പിസിക്ക്

പൂഞ്ഞാര്‍ , വ്യാഴം, 19 മെയ് 2016 (12:07 IST)
പൂഞ്ഞാറില്‍ പി സി ജോര്‍ജിന്റെ ആത്മവിശ്വാസത്തിന് നാട്ടുകാരുടെ പരിപൂര്‍ണ പിന്തുണ. ഒരു മുന്നണിയുടെയും പിന്തുണയില്ലാതെ മത്സരിച്ച പി സി ജോര്‍ജ് കാല്‍ ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തന്റെ മണ്ഡലം നിലനിര്‍ത്തിയത്.
 
യു ഡി എഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ് കുട്ടി ആഗസ്തിയാണ് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത്. ഇടത് സ്ഥാനാര്‍ത്ഥിയായ പി സി ജോസഫ് ഇവിടെ മൂന്നാം സ്ഥാനത്താണ് എത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ എക്സിറ്റ് പോള്‍ കഴിയുന്ന സമയം വരെ വിജയിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തില്‍ ആയിരുന്നു പി സി ജോര്‍ജ്. അത് വെറുതെയായില്ലെന്ന് തെരഞ്ഞെടുപ്പു ഫലം തെളിയിച്ചു.
 
തെരഞ്ഞെടുപ്പിന്റെ ഫലമറിയും മുമ്പേ പി സി ജോർജ് വിജയരഥമൊരുക്കിയിരുന്നു. ഫലമറിയുന്ന നിമിഷം മുതൽ വോട്ടർമാരെ നന്ദി അറിയിക്കാൻ വിജയരഥത്തിൽ എത്തുമെന്നായിരുന്നു പി സി ജോർജ് അറിയിച്ചിരുന്നത്. ഏതായാലും പൂഞ്ഞാറില്‍ വിജയരഥയാത്ര തുടങ്ങാന്‍ പി സി ജോര്‍ജ് തയ്യാറായിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിലമ്പൂരില്‍ ആര്യടന്‍ ഷൌക്കത്തിനെ പരാജയപ്പെടുത്തി ഇടതു സ്വതന്ത്രന്‍ പി വി അന്‍‌വര്‍; വിജയം 7742 വോട്ടുകള്‍ക്ക്