Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദ്യാർഥിനിയെ കഴുത്തറുത്ത് കൊന്ന കേസിൽ പ്രതി കുറ്റം സമ്മതിച്ചു; കൊല നടത്തിയത് മാല മോഷണം തടഞ്ഞതിന്‌ - പിടിയിലായത് ബംഗാൾ സ്വദേശി

വിദ്യാർഥിനിയെ കഴുത്തറുത്ത് കൊന്ന കേസിൽ പ്രതി കുറ്റം സമ്മതിച്ചു; കൊല നടത്തിയത് മാല മോഷണം തടഞ്ഞതിന്‌ - പിടിയിലായത് ബംഗാൾ സ്വദേശി

വിദ്യാർഥിനിയെ കഴുത്തറുത്ത് കൊന്ന കേസിൽ പ്രതി കുറ്റം സമ്മതിച്ചു; കൊല നടത്തിയത് മാല മോഷണം തടഞ്ഞതിന്‌ - പിടിയിലായത് ബംഗാൾ സ്വദേശി
കൊച്ചി , തിങ്കള്‍, 30 ജൂലൈ 2018 (15:57 IST)
പെരുമ്പാവൂര്‍ ഇടത്തിക്കാട് പെണ്‍കുട്ടിയെ പട്ടാപ്പകല്‍ വീട്ടില്‍ കയറി കഴുത്തറുത്തു കൊന്ന സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ഇതരസംസ്ഥാന തൊഴിലാളി കുറ്റം സമ്മതിച്ചു. ബംഗാൾ മുർഷിദാബാദ് സ്വദേശി ബിജുവാണ് പ്രതി.

മാല പൊട്ടിച്ചെടുക്കാനുള്ള ശ്രമം ചെറുത്തതാണ് കൊലപാതകത്തിലേക്ക് വഴി വച്ചതെന്നും ബിജു പറഞ്ഞു. ഇയാളെ റൂറല്‍ എസ്പി രാഹുല്‍ ആര്‍ രാജിന്റെ നേതൃത്വത്തില്‍ പൊലീസ് ചോദ്യം ചെയ്യുകയാണ്. കൃത്യം നടക്കുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു.

പെരുമ്പാവൂരിനു സമീപം പൂക്കാട്ടുപടി എടത്തിക്കാട് അന്തിനാട്ട് വീട്ടിൽ തമ്പിയുടെ മകൾ നിമിഷ (19) ആണു മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടത്. വാഴക്കുളം എംഇഎസ് കോളജ് അവസാനവർഷ ബിബിഎ വിദ്യാർഥിനിയാണ്.

രാവിലെ പത്തു മണിയോടെ മുത്തശ്ശിയുടെ മാല പൊട്ടിക്കാന്‍ ബിജു ശ്രമിക്കുന്നതിനിടെ നിമിഷ ഓടിയെത്തുകയും തടസം പിടിക്കുകയും ചെയ്‌തു. ഇതിനിടെ പ്രതി യുവതിയെ ആക്രമിക്കുകയും കഴുത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നു. കഴുത്ത് മുറിഞ്ഞ നിലയിലായിരുന്നു.

ബിജുവിന്റെ ആക്രമണത്തില്‍ നിമിഷയുടെ പിതൃസഹോദരൻ ഏലിയാസിനും പരിക്കേറ്റു. നിമിഷയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ബിജുവിനെ ബഹളം കേട്ട് ഓടി എത്തിയ നാട്ടുകാർ ചേർന്നു പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ഒരു പ്ലൈവുഡ് കമ്പനിയിലെ ജോലിക്കാരനായ ബിജു നിമിഷയുടെ വീടിന് സമീപത്താണ് താമസിച്ചിരുന്നത്. ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ് രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഏലിയാസിന് അടിയന്തര ശസ്ത്രക്രിയ നടത്തി. സലോമിയാണ് നിമിഷയുടെ മാതാവ്. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ അന്ന സഹോദരിയാണ്. ഓട്ടോറിക്ഷാ തൊഴിലാളിയാണ് നിമിഷയുടെ പിതാവ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐ പി എൽ മാതൃകയിൽ ഇനി വള്ളം കളിയും; ചാമ്പ്യൻസ് ബോട്ട് ലീഗിന് ഈ വർഷം തുടക്കമാകും