Select Your Language

Notifications

webdunia
webdunia
webdunia
webdunia

നേതൃത്വത്തോട് എതിര്‍പ്പ് തുടരും; ജോസ് കെ മണിക്ക് വോട്ട് ചെയ്യുമെന്ന് ബല്‍റാം

നേതൃത്വത്തോട് എതിര്‍പ്പ് തുടരും; ജോസ് കെ മണിക്ക് വോട്ട് ചെയ്യുമെന്ന് ബല്‍റാം

നേതൃത്വത്തോട് എതിര്‍പ്പ് തുടരും; ജോസ് കെ മണിക്ക് വോട്ട് ചെയ്യുമെന്ന് ബല്‍റാം
തിരുവനന്തപുരം , ശനി, 9 ജൂണ്‍ 2018 (19:14 IST)
രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട വിവാദം സംസ്ഥാന കോണ്‍ഗ്രസിനെ വേട്ടയാടുമ്പോള്‍ പത്തിമടക്കാനൊരുങ്ങി യുവനേതാക്കള്‍.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിയോജിപ്പുകളോടെ മുന്നണി സ്ഥാനാര്‍ഥിയായ കേരളാ‍ കോണ്‍ഗ്രസ് (എം) നേതാ‍വ് ജോസ് കെ മണിക്ക് തന്നെ വോട്ട് ചെയ്യുമെന്ന് വിടി ബല്‍റാം എംഎല്‍എ വ്യക്തമാക്കി.

ജോസ് കെ മണിക്ക് വോട്ട് ചെയ്യുമെങ്കിലും നേതൃത്വത്തോടുള്ള വിയോജിപ്പ് തുടരും. നിലവിലെ പ്രതിഷേധങ്ങളില്‍ നിന്ന് പിന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബല്‍‌റാം മാധ്യമങ്ങളോട് പറഞ്ഞു.

പരസ്യ പ്രസ്‌താവന പാടില്ലെന്നും പറയേണ്ട കാര്യങ്ങള്‍ അതാത് വേദികളില്‍ ആകാമല്ലോ എന്ന ചോദ്യം ഉണ്ടാകുന്നത് സ്വഭാവികമാണ്. എന്നാല്‍ പ്രതികരിക്കാന്‍ അങ്ങനെ ഒരിടം ഇല്ലാതാവുകയാണെന്നും ബല്‍റാം വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടുക്കം മാറാതെ സമീപവാസികള്‍; രണ്ടുവയസുകാരിയെ പന്ത്രണ്ടുകാരന്‍ പീഡിപ്പിച്ചു കൊന്നു