Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളം ഇന്ത്യക്ക് മാതൃകയാണെന്ന രാഷ്ട്രപതിയുടെ അഭിപ്രായം ബിജെപിക്ക് തിരിച്ചടിയാണെന്ന് കോടിയേരി; ബിജെപിയുടെ വ്യാജപ്രചാരണത്തെ പ്രതിരോധിക്കാന്‍ ദേശീയ തലത്തില്‍ പ്രചാരണം നടത്തും

വേങ്ങരയില്‍ രാഷ്ട്രീയ സമരമെന്ന് കോടിയേരി

കേരളം ഇന്ത്യക്ക് മാതൃകയാണെന്ന രാഷ്ട്രപതിയുടെ അഭിപ്രായം ബിജെപിക്ക് തിരിച്ചടിയാണെന്ന് കോടിയേരി; ബിജെപിയുടെ വ്യാജപ്രചാരണത്തെ പ്രതിരോധിക്കാന്‍ ദേശീയ തലത്തില്‍ പ്രചാരണം നടത്തും
വേങ്ങര , ഞായര്‍, 8 ഒക്‌ടോബര്‍ 2017 (16:03 IST)
രാഷ്ട്രീയ സമരമാണ് വേങ്ങരയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുസ്ലീം ലീഗാണ് ബിജെപിക്ക് ആയുധം നല്‍കുന്നത്. ലീഗിന് ആര്‍എസ്എസിനോട് വിരോധമില്ല എന്നതാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും ലീഗിന്റെ യഥാര്‍ത്ഥ അണികള്‍ ഇതിനോട് പ്രതികരിക്കണമെന്നും കോടിയേരി വ്യക്തമാക്കി. 
 
കേരളം ഇന്ത്യക്ക് തന്നെ മാതൃകയാണെന്ന രാഷ്ട്രപതിയുടെ അഭിപ്രായം ബിജെപിക്ക് വലിയ തിരിച്ചടിയാണെന്നും കോടിയേരി പറഞ്ഞു. ബിജെപിയുടെ വ്യാജപ്രചാരണത്തെ പ്രതിരോധിക്കാന്‍ ദേശീയ തലത്തില്‍ തന്നെ പ്രചാരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ ജനരക്ഷായാത്ര പരാജയമാണെന്നും ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുവന്നാണ് അവര്‍ മാര്‍ച്ച് നടത്തിയതെന്നും കോടിയേരി ആരോപിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിന്റെ മതസൗഹാർദം രാജ്യത്തിന് മാതൃക: രാഷ്ട്രപതി