Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാചകവാതകത്തിന് മാസംതോറും നാലു രൂപ കൂടും; സബ്‌സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്ര തീരുമാനം

പാചകവാതകത്തിന് മാസംതോറും നാലു രൂപ കൂടും; സബ്‌സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്ര തീരുമാനം

പാചകവാതകത്തിന് മാസംതോറും നാലു രൂപ കൂടും; സബ്‌സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്ര തീരുമാനം
ന്യൂഡല്‍ഹി , തിങ്കള്‍, 31 ജൂലൈ 2017 (20:44 IST)
പാചക വാതക സബ്‌സിഡി നിര്‍ത്തലാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം. സബ്സിഡിയോടു കൂടിയ പാചകവാതക സിലിണ്ടറിന്റെ വില എല്ലാ മാസവും സിലിണ്ടറിനു നാലു രൂപ വീതം വർദ്ധിപ്പിക്കാനാണ് തീരുമാനം. 2018 മാര്‍ച്ച് വരെ സിലിണ്ടറിന് മാസം തോറു നാലുരൂപ വച്ച് കൂട്ടാനാണ് കേന്ദ്ര തീരുമാനം.

അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ചോ​ടെ സ​ബ്സി​ഡി പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ന്ന് പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ ലോ​ക്സ​ഭ​യി​ൽ വ്യക്തമാക്കി. ഈ ​വ​ർ​ഷം മേ​യ് മു​പ്പ​തി​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ജൂ​ണ്‍ ഒ​ന്നു​മു​ത​ൽ ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ലെ​ത്തി.

സബ്സിഡിയുള്ള 14.2 കിലോ സിലിണ്ടറിന് പരമാവധി രണ്ടു രൂപ വരെ വർദ്ധിപ്പിക്കാനാണ് എണ്ണക്കമ്പനികൾക്ക് ഇതുവരെ അനുമതി ഉണ്ടായിരുന്നത്. മാസാമാസം നാലു രൂപ വീതം വർദ്ധിപ്പിക്കുന്നതിലൂടെ, 2018 മാർച്ചോടെ സബ്സിഡി പൂർണമായും നിർത്തലാക്കാനാണ് നടപടിയെന്നും ലോക്സഭയിൽ മന്ത്രി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി