Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുനി കാമുകിമാരെ കണ്ടെത്തിയത് ഇങ്ങനെ; കൊച്ചിയിലെ ഹൈടെക് പെണ്‍വാണിഭത്തിന്റെ രാജാവിന് സിനിമാ ലോകത്തും ആളുകളുണ്ട്!

സുനിക്ക് പെണ്‍വാണിഭ സംഘങ്ങളുമായി അടുത്ത ബന്ധം; റിപ്പോര്‍ട്ട് പുറത്ത്!

സുനി കാമുകിമാരെ കണ്ടെത്തിയത് ഇങ്ങനെ; കൊച്ചിയിലെ ഹൈടെക് പെണ്‍വാണിഭത്തിന്റെ രാജാവിന് സിനിമാ ലോകത്തും ആളുകളുണ്ട്!
കൊച്ചി , ബുധന്‍, 1 മാര്‍ച്ച് 2017 (14:40 IST)
യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് പെണ്‍വാണിഭ സംഘങ്ങളുമായി അടുത്ത ബന്ധം. കൊച്ചി കേന്ദ്രീകരിച്ച് നടത്തുന്ന ഫീമെയില്‍ എസ്‌കോര്‍ട്ട് സര്‍വീസുമായി ചേര്‍ന്നാണ് സുനി ഹൈടെക് പെണ്‍വാണിഭം നടത്തിയിരുന്നത്.

കൊച്ചിയിലെ വ്യവസായിയുടെ ഭാര്യ നല്‍കിയ മൊഴിയില്‍ നിന്നാണ് സുനിക്ക് പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നതായി വ്യക്തമായത്.

ഫീമെയില്‍ എസ്‌കോര്‍ട്ട് സര്‍വീസിലൂടെയാണ് സിനിമ ലോകത്ത് പ്രതി ബന്ധങ്ങളുണ്ടാക്കിയത്. ഇതുവഴി നിരവധി സിനിമാ പ്രവര്‍ത്തകരെയും വന്‍ വ്യവസായികളെയും സുനി കെണിയില്‍പ്പെടുത്തിയെന്നും അന്വേഷണ സംഘത്തിനും വിവരം ലഭിച്ചു. കാമുകിമാരില്‍ പലരും സുനിയെ പരിചയപ്പെട്ടതും എസ്‌കോര്‍ട്ട് സര്‍വീസ് വഴിയാണ്.

സുനിയുടെ ബ്ലാ​ക്ക്മെ​യി​ലിം​ഗ് വ​ല​യി​ൽ ചില ന​ടൻമാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
ബ്ലാ​ക്ക്മെ​യി​ലിം​ഗ് നടത്തി ലക്ഷങ്ങളാണ് ഇയാള്‍ സ്വന്തമാക്കിയത്. ആഡംബര ജീവിതത്തിനും മദ്യപാനത്തിനുമാണ് ഇത്തരത്തില്‍ ലഭിക്കുന്ന പണം ഉപയോഗിച്ചത്. പണം കൈയില്‍ എത്തിയാല്‍ വിലകൂടിയ വാഹനങ്ങളില്‍ യാത്ര ചെയ്യുക, വന്‍ കിട ഹോട്ടലുകളില്‍ താമസിക്കുക എന്നിവയാണ് സുനിയുടെ രീതി.

സ്‌ത്രീ വിഷയത്തില്‍ താല്‍പ്പര്യമുള്ളവരുമായി അടുത്തബന്ധം സ്ഥാപിച്ച് ഇവര്‍ക്കായി സൗ​ക​ര്യം ഒ​രു​ക്കി​കൊ​ടു​ത്തി​രു​ന്ന​തും സു​നി ത​ന്നെ​യാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. ഇവരാണ് ബ്ലാ​ക്ക്മെ​യി​ലിം​ഗിന് വിധേയമായിട്ടുള്ളത്. ഇക്കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സുനി വ്യക്തമാക്കിയെന്നാണ് സൂചന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചുട്ടുപൊള്ളുന്ന കേരളം, ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് ജനത; തോമസ് ഐസകിന്റെ കണക്കുകൂട്ടലുകൾ തെറ്റുമോ?