Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിയമസഭയിലെ കൈയ്യാങ്കളി ഒത്തുതീർപ്പിലേക്ക്; കേസ് പിൻവലിക്കണമെന്ന് സർക്കാർ, നിയമ വകുപ്പിന് അപേക്ഷ നല്‍കി

കേരളത്തിന് തീരാകളങ്കമായ നിയമസഭയിലെ കൈയ്യാങ്കളി ഒത്തുതീർപ്പിലേക്ക്?

നിയമസഭയിലെ കൈയ്യാങ്കളി ഒത്തുതീർപ്പിലേക്ക്; കേസ് പിൻവലിക്കണമെന്ന് സർക്കാർ, നിയമ വകുപ്പിന് അപേക്ഷ നല്‍കി
, ഞായര്‍, 21 ജനുവരി 2018 (10:50 IST)
സംസ്ഥാനത്തിന് മുഴുവൻ നാണക്കണ്ടുണ്ടാക്കിയ സംഭവമായിരുന്നു കെഎം മാണിയുടെ ബജറ്റ് അവതരണവും ശേഷം നിയമസഭയിൽ ഉണ്ടായ കൈയ്യാങ്കളിയും. നിയമസഭയിൽ നടന്ന കൈയ്യാങ്കളിയും ഒത്തു‌തീർപ്പിലേക്ക്. കേസ് പിൻവലിക്കാൻ സര്‍ക്കാര്‍ നീക്കം. 
 
കേസ് പിൻവലിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന് മൂന്‍ എംഎല്‍എ വി. ശിവന്‍കുട്ടി അപേക്ഷ നല്‍കി. ഇതിനെ തുടര്‍ന്ന് കേസ് പിന്‍വലിക്കാനുള്ള നീക്കം നടക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഇടത് എം.എല്‍.എമാര്‍ക്കെതിരെ കേസ് എടുത്തിരുന്നു. 
 
രണ്ട് ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കേസ്. സ്പീക്കറുടെ ഡയസ് ഉള്‍പ്പെടെ തകര്‍ത്ത സംഭവത്തിലാണ് കെടി ജലീല്‍, വി. ശിവന്‍കുട്ടി, കെ അജിത്, ഇപി ജയരാജന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സികെ സദാശിവാന്‍ എന്നിവരെ പ്രതിചേര്‍ത്തിരിക്കുന്നത്.
 
2015 മാര്‍ച്ച് 13ന് മാണിയുടെ ബജ്റ്റ് പ്രസംഗം പ്രതിപക്ഷം തടസ്സപ്പെടുത്തിയത് കേരളത്തിന് തീരാകളങ്കമായിരുന്നു. 3 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ബജററിന് സഭ തയ്യാറെടുക്കുമ്പോള്‍ നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാബൂളിൽ ആഡംബര ഹോട്ടലിൽ വെടിവെയ്പ്പ്; 10 മരണം, നിരവധി പേർക്ക് പരുക്ക്