Webdunia - Bharat's app for daily news and videos

Install App

ആരുടേയും പ്രേരണയിലല്ല സമരം, ഇരയ്‌ക്ക് നീതി കിട്ടുന്നതുവരെ പോരാടും, ആരോപണങ്ങൾക്ക് പിന്നിൽ ബിഷപ്പ്; കന്യാസ്‌‌ത്രീകൾ

ആരുടേയും പ്രേരണയിലല്ല സമരം, ഇരയ്‌ക്ക് നീതി കിട്ടുന്നതുവരെ പോരാടും, ആരോപണങ്ങൾക്ക് പിന്നിൽ ബിഷപ്പ്; കന്യാസ്‌‌ത്രീകൾ

Webdunia
ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (11:33 IST)
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന്റെ അറസ്‌റ്റുവരെ പോരാടുമെന്ന് സമരം ചെയ്യുന്ന കന്യാസ്‌ത്രീകൾ. ആരുടെയും പ്രേരണയിലല്ല ഞങ്ങൾ സമരം ചെയ്യുന്നത്. സഹോദരിക്ക് നീതി കിട്ടണം. മിഷനറീസ് ഓഫ് ജീസസിന്റെ എതിർപ്പിനുപിന്നിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കൽ തന്നെയാണ്. 
 
അനുസരണം എന്നുപറഞ്ഞ് അടിച്ചമർത്താൻ ശ്രമിക്കുകയാണ്. പരാതി സത്യമാണ്. അവർക്കൊപ്പം ഉറച്ചുനിൽക്കുമെന്നും കന്യാസ്‌ത്രീകൾ വ്യക്തമാക്കി. അതേസമയം, തങ്ങൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ പി സി ജോർജ് എംഎൽഎയ്ക്കെതിരെ പരാതി നൽകുമെന്നും അടുത്ത ദിവസം തന്നെ മൊഴി നൽകുമെന്നും അവർ വ്യക്തമാക്കി.
 
എന്നാൽ, ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരം അപലപനീയമാണെന്നാണ് മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹം പറഞ്ഞിരുന്നത്. ബാഹ്യശക്തികളുടെ ഗൂഢാലോചനയാണു സമരം. ഇതിൽ അന്വേഷണം വേണം. ബിഷിപ്പ് പീഡിപ്പിച്ചെന്ന പരാതി വസ്തുതാ വിരുദ്ധമാണ്. അതിനുശേഷവും കുടുംബത്തിലെ പരിപാടികൾക്ക് അവർ ബിഷപ്പിനെ കൊണ്ടുപോയിട്ടുണ്ടെന്നും അവർ ആരോപിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ലവ് ഇൻ സിംഗപ്പൂരിലെ മമ്മൂട്ടിയുടെ നായിക നവനീത് റാണ അമരാവതിയിൽ ബിജെപി സ്ഥാനാർഥി

Gold Price: കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില

ബാലികയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് 81 വർഷത്തെ കഠിന തടവ്

പോക്സോ : മതപാഠശാലാ അധ്യാപകന് 18 വർഷം തടവ്

ഉവൈസിക്കെതിരെ ഹൈദരാബാദിൽ സ്ഥാനാർഥിയാവുക സാനിയ മിർസ

അടുത്ത ലേഖനം
Show comments