Webdunia - Bharat's app for daily news and videos

Install App

പൊലീസ് സേനയെ പിരിച്ചുവിടട്ടെ, ശശിയുടെ കേസ് മന്ത്രി ബാലന്‍ അന്വേഷിക്കട്ടെ: ചെന്നിത്തല

Webdunia
വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (21:33 IST)
പി കെ ശശി എം എല്‍ എയ്ക്കെതിരായ യുവതിയുടെ പരാതി പൊലീസ് സേനയെ പിരിച്ചുവിട്ടശേഷം മന്ത്രി എ കെ ബാലന്‍ അന്വേഷിക്കട്ടെയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസം. മന്ത്രി ബാലനെയും പി കെ ശ്രീമതി എം പിയെയും ഈ പരാതിയുടെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചെന്നാണ് സി പി എം സെക്രട്ടേറിയേറ്റ് പറയുന്നതെന്നും പിന്നെ പൊലീസ് സേനയുടെ ആവശ്യമെന്താണെന്നുമാണ് ചെന്നിത്തല ചോദിക്കുന്നത്.
 
പി കെ ശശി എം എല്‍ എയ്ക്കെതിരായ യുവതിയുടെ പരാതി സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗമായ ഒരു മന്ത്രി എങ്ങനെയാണ് അന്വേഷിക്കുന്നത്? സി പി എം നീതിനായ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. ഇത്തരം കേസുകളില്‍ പാര്‍ട്ടിയോ മന്ത്രിയോ അല്ല അന്വേഷണം നടത്തേണ്ടത്, പൊലീസാണ് - ചെന്നിത്തല വ്യക്തമാക്കി. 
 
പൊലീസിന് പരാതി കൈമാറാതെ മന്ത്രി അന്വേഷണം നടത്തുന്നത് കേട്ടുകേള്‍‌വി ഇല്ലാത്ത കാര്യമാണ്. എന്നാല്‍ താന്‍ ഒന്നും അറിഞ്ഞില്ലെന്ന് മന്ത്രി ബാലനും പറയുന്നു. ഒന്നുകില്‍ മന്ത്രി ബാലനോ അല്ലെങ്കില്‍ സി പി എം നേതൃത്വമോ കള്ളം പറയുകയാണ് - ചെന്നിത്തല ആരോപിച്ചു. 
 
ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടി തന്നെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന സ്ഥിതിയാണുള്ളതെന്നും ചെന്നിത്തല ആരോപിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സൈബര്‍ ആക്രമണം: ഷാഫി പറമ്പിലിനെതിരെ കെ.കെ.ശൈലജ പരാതി നല്‍കി

Kollam Lok Sabha Election Prediction: കൊല്ലത്തിനു 'പ്രേമം' പ്രേമചന്ദ്രനോട് തന്നെ ! മുകേഷ് നില മെച്ചപ്പെടുത്തും

Thrissur Pooram Fire Works Time: തൃശൂര്‍ പൂരം വെടിക്കെട്ട് എപ്പോള്‍? അറിയേണ്ടതെല്ലാം

Thrissur Pooram: തൃശൂര്‍ പൂരം 19 ന്, വടക്കുന്നാഥ ക്ഷേത്രത്തില്‍ ചെരുപ്പ് ധരിച്ചു പ്രവേശിക്കുന്നതിനു വിലക്ക്

കെ.കെ.ശൈലജയ്‌ക്കെതിരെ സൈബര്‍ ആക്രമണം കടുപ്പിച്ച് കോണ്‍ഗ്രസ്; തിരിച്ചടിയാകുമെന്ന് യുഡിഎഫ് വിലയിരുത്തല്‍

അടുത്ത ലേഖനം
Show comments