Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫോണ്‍കെണി കേസില്‍ എ.കെ ശശീന്ദ്രന് തിരിച്ചടി; കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹര്‍ജി പിന്‍വലിച്ചു

എകെ ശശീന്ദ്രന് മന്ത്രിക്കസേര അകലെ തന്നെ.. ഹണിട്രാപ്പ് കേസ് ഒത്തുതീർപ്പാക്കണമെന്ന ഹർജി പിൻവലിച്ചു

ഫോണ്‍കെണി കേസില്‍ എ.കെ ശശീന്ദ്രന് തിരിച്ചടി; കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹര്‍ജി പിന്‍വലിച്ചു
തിരുവനന്തപുരം , വെള്ളി, 5 ജനുവരി 2018 (15:06 IST)
വിവാദമായ ഫോണ്‍കെണി കേസില്‍ മുന്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രന് കനത്ത തിരിച്ചടി. കേസ് ഒത്തുതീര്‍പ്പാക്കണമെന്ന പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക ഹര്‍ജി പിന്‍‌വലിച്ചതാണ് ശശീന്ദ്രന് തിരിച്ചടിയായത്. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി വിധി പറയുന്നതിനായി മാറ്റുന്നതിനു തൊട്ടുമുമ്പാണ് ഈ നീക്കം.
 
കേസ് ഒത്തുതീര്‍പ്പാക്കാന്‍ അനുവദിക്കരുതെന്ന് ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നവരും ആവശ്യപ്പെട്ടിരുന്നു. ഇതോടെ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ ശശീന്ദ്രന് ഇനിയും കാത്തിരിക്കേണ്ട അവസ്ഥയാകുകയും ചെയ്തു. കുറ്റമുക്തനായി ആദ്യമെത്തുന്ന എന്‍.സി.പിയുടെ എം.എല്‍.എക്ക് മന്ത്രിസ്ഥാനം എന്ന ഉറപ്പ് സി.പി.എമ്മില്‍നിന്ന് പാര്‍ട്ടി നേടിയെടുക്കുകയും ചെയ്തിരുന്നു. 
 
അതേസമയം വയല്‍നികത്തി റോഡുണ്ടാക്കിയ കുറ്റത്തിന് തോമസ് ചാണ്ടിക്കെതിരെ കഴിഞ്ഞ ദിവസം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തോമസ് ചാണ്ടി അനധികൃതമായി ഭൂമി കൈയ്യേറിയെന്ന് ഇന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടെടുക്കുകയും ചെയ്തു. ഇരുവര്‍ക്കുമെതിരായ കേസുകളില്‍ തീരുമാനമാകും വരെ എന്‍.സി.പിയുടെ മന്ത്രിസ്ഥാനത്തിനായുള്ളാ കാത്തിരിപ്പ് നീളുകയും ചെയ്യും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നയാഗ്ര വെള്ളച്ചാട്ടത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ? ആരെയും ഞെട്ടിക്കും!