Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രളയം കേരളത്തിന്റെ ജൈവവൈവിധ്യമേഖലയിലുണ്ടാക്കിയ ആഘാതം സമഗ്രമായ പഠനത്തിന് വിധേയമാക്കും: മുഖ്യമന്ത്രി

പ്രളയം കേരളത്തിന്റെ ജൈവവൈവിധ്യമേഖലയിലുണ്ടാക്കിയ ആഘാതം സമഗ്രമായ പഠനത്തിന് വിധേയമാക്കും: മുഖ്യമന്ത്രി
, വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (13:09 IST)
പ്രളയം കേരളത്തിന്റെ ജൈവവൈവിധ്യമേഖലയിലുണ്ടാക്കിയ ആഘാതം സമഗ്രമായ പഠനത്തിന് വിധേയമാക്കി. സംസ്ഥനാനത്തിന്റെ സുസ്ഥിരവികസനത്തിണ് ഉതകുന്ന തരത്തിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്സ്ബുക്ക് പോസിറ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്. 
 
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് ജൈവ വൈവിധ്യ മേഖലയിലെ മാറ്റം പഠിക്കുക. തദ്ദേശസ്ഥാപനങ്ങളിലെ ബയോഡൈവേര്‍സിറ്റി മാനേജ്മെന്റ് കമ്മിറ്റികളുമായി ചേര്‍ന്നാണ് പഠന നടാത്താനാണ് തീരുമാനം. 
 
ജൈവവൈവിധ്യ മേഖലയിലെ വിദഗ്ധരായ നൂറു പേരെ പഠനത്തിന് നേതൃത്വം നല്‍കാന്‍ ചുമതലപ്പെടുത്തും. പ്രാദേശികമായി സൂക്ഷ്മമായ സര്‍വ്വെ ഒരു മാസത്തിനകം പൂര്‍ത്തിയാക്കി വിദഗ്ധരടങ്ങിയ സംസ്ഥാനതല സമിതി സര്‍വ്വെയും പഠനവും നിരീക്ഷിക്കും. ഈ റിപ്പോര്‍ട്ടിന്റെ കൂടി പശ്ചാത്തലത്തിലാകും സംസ്ഥാനത്തിന്റെ സുസ്ഥിരവികസനത്തിന് ഉതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേന്ദ്രസർക്കാരിന്റെ ഭരണപരാജയങ്ങൾ പറഞ്ഞ് കബില്‍ സിബൽ