Select Your Language

Notifications

webdunia
webdunia
webdunia
webdunia

മന്ത്രിസഭയിലെല്ലാവരും മിടുക്കന്‍‌മാര്‍: പിപി തങ്കച്ചൻ

മന്ത്രിസഭയിലെല്ലാവരും മിടുക്കന്‍‌മാര്‍: പിപി തങ്കച്ചൻ
കൊച്ചി , ഞായര്‍, 20 ജൂലൈ 2014 (12:24 IST)
മന്ത്രിസഭയിൽ ഇപ്പോഴുള്ള എല്ലാവരും മിടുക്കന്‍‌മാര്‍ ആണെന്ന് യുഡിഎഫ് കൺവീനർ പിപി തങ്കച്ചൻ പറഞ്ഞു. ജി കാർത്തികേയൻ മന്ത്രിസഭയിൽ ചേരുന്നതിനെ താൻ എതിർത്തിട്ടില്ലെന്നും. അത്തരത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസില്‍ മിടുക്കന്മാരുള്ളതു കൊണ്ടാണ് തെരഞ്ഞെടുപ്പിൽ ജയിച്ചത്. പുന:സംഘടന നടക്കുന്പോൾ ഘടകക്ഷികളെ ഒഴിവാക്കുമെന്നത് അവരുടെ ആശങ്ക മാത്രമാണെന്നും തങ്കച്ചൻ പറഞ്ഞു.

സ്പീക്കർ സ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച കാർത്തികേയനെ മന്ത്രിസഭയിലെടുക്കേണ്ട ബാദ്ധ്യതയില്ലെന്ന് തങ്കച്ചൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam