Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നൽകിയത് പ്രഭാസല്ല, തമിഴ് നടൻ രഘവ ലോറൻസ്; വ്യക്തത വരുത്തി കടകം‌പള്ളി

ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നൽകിയത് പ്രഭാസല്ല, തമിഴ് നടൻ രഘവ ലോറൻസ്; വ്യക്തത വരുത്തി കടകം‌പള്ളി
, ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (17:31 IST)
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവനയായി നൽകിയത് പ്രഭാസല്ലെന്നും തമിഴ് നടൻ രാഘവ ലോറൻസാണെന്നും മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ. കഴിഞ്ഞ ദിവസം  ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകിയ പ്രഭാസിനെ മലയാളത്തിലെ മഹാനടൻ‌മാർ മാതൃകയാക്കണമെന്ന് മന്ത്രി പരഞ്ഞിരുന്നു.
 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഒരു കോടി രൂപ നല്‍കിയത് തമിഴ് നടന്‍ രാഘവ ലോറന്‍സാണ്. കഴിഞ്ഞ ദിവസം പ്രസംഗത്തില്‍ ഞാന്‍ നടത്തിയ പരാമര്‍ശം രാഘവ ലോറന്‍സിനെ കുറിച്ചായിരുന്നു. ആരെയും ചെറുതാക്കി കാണിക്കാനായിരുന്നില്ല ഈ പരാമര്‍ശം. രാഘവ ലോറന്സ് എന്ന നടന്‍ കേരളത്തെ ബാധിച്ച പ്രളയ ദുരന്തത്തില്‍ ആശ്വാസവുമായി ഓടിയെത്തിയതിനെ കുറിച്ചാണ് പറഞ്ഞത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ച പ്രഭാസിന് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് ഇതില്‍ വ്യക്തത വരുത്തുന്നത്. എന്ന് മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. 
 
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം 
 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഒരു കോടി രൂപ നല്‍കിയത് തമിഴ് നടന്‍ രാഘവ ലോറന്‍സാണ്. കഴിഞ്ഞ ദിവസം പ്രസംഗത്തില്‍ ഞാന്‍ നടത്തിയ പരാമര്‍ശം രാഘവ ലോറന്‍സിനെ കുറിച്ചായിരുന്നു. ആരെയും ചെറുതാക്കി കാണിക്കാനായിരുന്നില്ല ഈ പരാമര്‍ശം. രാഘവ ലോറന്സ് എന്ന നടന്‍ കേരളത്തെ ബാധിച്ച പ്രളയ ദുരന്തത്തില്‍ ആശ്വാസവുമായി ഓടിയെത്തിയതിനെ കുറിച്ചാണ് പറഞ്ഞത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ച പ്രഭാസിന് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് ഇതില്‍ വ്യക്തത വരുത്തുന്നത്. തമിഴ് നാട്ടിലെ കോണ്‍ഗ്രസ് യൂണിയന്റെ നേതൃത്വത്തില്‍ ടിവിഎസ് കമ്പനിയിലെ ബ്രേക്ക് ഇന്ത്യാ ലിമിറ്റഡിലെ തൊഴിലാളികള്‍ ഒരു കോടി എണ്‍പത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതും അതേ വേദിയില്‍ ഞാന്‍ പറഞ്ഞിരുന്നു. ഇത് ഇവിടത്തെ തൊഴിലാളി സംഘടനകളും മാതൃകയാക്കണമെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു ഒരു കോടി രൂപ നല്‍കിയ അന്യഭാഷാ നടനെ കുറിച്ച് സംസാരിച്ചത്. ആരെന്നതല്ല ആ സന്മനസിനെ അഭിനന്ദിക്കുക എന്നത് മാത്രമായിരുന്നു ആ പരാമര്‍ശത്തില്‍ ഉദ്ദേശിച്ചത്. അതില്‍ വിവാദത്തിന് താല്‍പര്യമില്ല. കേരളത്തിന്റെ അതിജീവനത്തിനായി കൈ കോര്‍ക്കുന്നവരുടെയെല്ലാം മനസിന് നന്ദി പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മാനദണ്ഡം വേണം; അർഹതയുള്ളവർ ആരെന്ന് പ്രത്യേകം തരംതിരിക്കണമെന്ന് ഹൈക്കോടതി