Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് ഇടതുമുന്നണി തരൂരിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതായിരുന്നുവെന്ന് പ്രകാശ് രാജ്

തിരുവനന്തപുരത്ത് ഇടതുമുന്നണി തരൂരിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതായിരുന്നുവെന്ന് പ്രകാശ് രാജ്

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 23 ഏപ്രില്‍ 2024 (13:00 IST)
തിരുവനന്തപുരത്ത് ഇടതുമുന്നണി തരൂരിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതായിരുന്നുവെന്ന് തമിഴ് നടന്‍ പ്രകാശ് രാജ്. താന്‍ ശശി തരൂരിനെയാണ് പിന്തുണയ്ക്കുന്നത്. പാര്‍ലമെന്റിലെ രാജാവിനെതിരെ ചോദ്യം ചോദിച്ച ആളാണ് ശശി തരൂരെന്നും പ്രകാശ് രാജ് പറഞ്ഞു. 
 
ഇടത് സ്ഥാനാര്‍ത്ഥിക്ക് ഞാന്‍ എതിരല്ലെന്നും പക്ഷേ ഇടത് മനസ്സുള്ളവര്‍ ട്രാപ്പില്‍ വീണുപോകരുതെന്നും തിരുവനന്തപുരത്ത് വോട്ട് ചെയ്യേണ്ടത് പാര്‍ട്ടിക്ക് അല്ലെന്നും വ്യക്തിക്കാണെന്നും പ്രകാശ് രാജ് പറഞ്ഞു. കൂടാതെ കര്‍ണാടകയില്‍ നിന്ന് സീറ്റ് ലഭിക്കാതെ വന്നപ്പോഴാണ് രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്തെത്തിയതെന്നും മൂന്നുതവണ രാജ്യസഭയിലേക്ക് പോയിട്ടും ഓന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വര്‍ണത്തിനു ഒറ്റയടിക്ക് 1120 രൂപ കുറഞ്ഞു; ഇനിയും താഴാന്‍ സാധ്യത