Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുലാവർഷം 15ന് ശേഷം; നാളെ കനത്ത മഴയ്ക്ക് സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

തുലാവർഷം 15ന് ശേഷം; നാളെ കനത്ത മഴയ്ക്ക് സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
, തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (07:50 IST)
കേരളത്തിൽ തുലാവർഷം 15നു ശേഷം എത്തും. തുലാവർഷം വൈകുമെങ്കിലും നാളേയും അതിനുശേഷമുള്ള രണ്ട് ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചന പ്രകാരം ശരാശരി 480 മില്ലിമീറ്റർ മഴയാണ് തുലാവർഷക്കാലത്തു പ്രതീക്ഷിക്കുന്നത്. 
 
അറബിക്കടലിൽ ലക്ഷദ്വീപിനും മാലദ്വീപിനും സമീപത്തായി ആറാംതീയതിയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിനാൽ കേരളത്തിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾ ആറു മുതൽ അറബിക്കടലിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി.  
 
നിലവിൽ കടലിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവരോട് അഞ്ചിനു മുൻപു തീരത്തെത്തണമെന്നു നിർദേശം നൽകണം. കടൽ ആംബുലൻസുകളും രക്ഷാബോട്ടുകളും തയാറാക്കി നിർത്തണമെന്നും നിർദേശിച്ചിട്ടുണ്ട്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല: റിവ്യു ഹർജിയെ സർക്കാർ എതിർക്കില്ലെന്ന് ദേവസ്വം മന്ത്രി