Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രളയക്കെടുതി വിലയിരുത്താൻ രാജ്നാഥ് സിംഗ് ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നു

പ്രളയക്കെടുതി വിലയിരുത്താൻ രാജ്നാഥ് സിംഗ് ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നു
, ഞായര്‍, 12 ഓഗസ്റ്റ് 2018 (14:22 IST)
മഴക്കെടുതി വിലയിരുത്താനും പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കേരളത്തിലെത്തി. ഉച്ചയ്ക്ക് 12.50ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഞായറാഴ്ച നലുമണി വരെയും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും.
 
ചെറുതോണി, ഇടുക്കി ഡാം, പരിസരപ്രദേശങ്ങള്‍, തടിയമ്ബാട്, അടിമാലി, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങള്‍, ആലുവ, പറവൂര്‍ താലൂക്കുകളിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ക്കു മുകളിലൂടെയും അദ്ദേഹംഹെലികോപ്റ്ററിൽ സഞ്ചരിക്കുംൻസഞ്ചരിക്കും. 2.35 ന് പറവൂര്‍ താലൂക്കിലെ ക്യാമ്ബിലേക്ക് റോഡ് മാര്‍ഗം പോകും. നാലു മണി വരെ ക്യാമ്ബുകള്‍ സന്ദര്‍ശിക്കും. 
 
വൈകിട്ട് അഞ്ച് മണിയോയെ രാജ്നാഥ് സിങ് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാര്‍, എംപിമാര്‍, എം എല്‍എമാര്‍, സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചർച്ച നടത്തിയ ശേഷം 6 മണിയോടെ മടങ്ങും

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഇടയനോടൊപ്പം ഒരു ദിവസ’വും രാത്രിയിലെ പ്രത്യേക പ്രാര്‍ഥനയും വിനയായി; ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ കസ്റ്റഡിയിലെടുത്തേക്കും