Select Your Language

Notifications

webdunia
webdunia
webdunia
webdunia

രേഖ മോഹന്റെ മരണകാരണം പുറത്ത്; പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസ് വെളിപ്പെടുത്തി

നടി രേഖ മോഹന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

രേഖ മോഹന്റെ മരണകാരണം പുറത്ത്; പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസ് വെളിപ്പെടുത്തി
തൃശൂർ , ചൊവ്വ, 15 നവം‌ബര്‍ 2016 (16:23 IST)
പ്രമുഖ സിനിമ സീരിയൽ താരം രേഖ മോഹന്റെ മരണകാരണം ഹൃദയാഘാതം മൂലം. പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ് മരണകാര്യത്തില്‍ വ്യക്തത വന്നത്. ശനിയാഴ്ച തൃശൂരിലെ ശോഭാ സിറ്റിയിലെ സ്വന്തം ഫ്ലാറ്റിലാണ് രേഖയുടെ മൃതദേഹം കണ്ടെത്തിയത്.

ഡൈനിംഗ് ടേബിളിൽ തല ചായ്ച്ച രീതിയിലാണ് രേഖ മോഹന്‍റെ മൃതദേഹം കണ്ടെത്തിയത്. മരിച്ചിട്ട് രണ്ട് ദിവസമായെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മൃതദേഹത്തിന് സമീപമുണ്ടായിരുന്ന ഗ്ലാസിൽ പകുതി കുടിച്ച എന്തോ പാനീയം കണ്ടെത്തിയിരുന്നു. ഇതോടെ  ആത്മഹത്യയാണോ എന്ന സംശയമുയർന്നിരുന്നു. ഈ പാനീയം വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന് പിന്നാലെയാണ് പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്.

വിദേശത്തുള്ള ഭർത്താവ് രേഖയെ ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനാൽ ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. ഇയാൾ ഫ്ളാറ്റിൽ എത്തി കോളിംഗ് ബെൽ അടിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടർന്ന് പോലീസ് എത്തി സെക്യൂരിറ്റി ജീവനക്കാര്‍ക്കൊപ്പം മുറിയുടെ വാതിൽ തുറന്ന് അകത്തുകയറിയപ്പോഴാണ് മൃതദേഹം കണ്ടത്.

രേഖയെ രണ്ടുദിവസമായി പുറത്ത് കണ്ടിരുന്നില്ലെന്നാണ് അയല്‍‌വാസികള്‍ പൊലീസിനോട് പറഞ്ഞു. ഷൂട്ടിങ്ങ് തിരക്കിലായിരിക്കുമെന്ന് കരുതി അയല്‍‌വാസികള്‍ അന്വേഷിച്ചതുമില്ല. ദീർഘകാലമായി അർബുദത്തിന് ചികിത്സയിലായിരുന്നു രേഖ.

ഉദ്യാനപാലകന്‍, നീ വരുവോളം, ഒരു യാത്രാമൊഴി തുടങ്ങി നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. രേഖ മോഹന്‍റെ ‘മായമ്മ’ എന്ന സീരിയല്‍ കഥാപാത്രം ഏറെ പ്രശസ്തമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാമ്പത്തികമാന്ദ്യം ഉണ്ടായപ്പോള്‍ രാജ്യത്തെ സഹായിച്ചത് കള്ളപ്പണം; തനിക്ക് കള്ളപ്പണം ആവശ്യമില്ലെന്നും അഖിലേഷ് യാദവ്