Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല സ്‌ത്രീപ്രവേശന വിഷയത്തിൽ ഇന്ന് റിവ്യൂ ഹർജി നൽകിയേക്കും

ശബരിമല സ്‌ത്രീപ്രവേശന വിഷയത്തിൽ ഇന്ന് റിവ്യൂ ഹർജി നൽകിയേക്കും

ശബരിമല സ്‌ത്രീപ്രവേശന വിഷയത്തിൽ ഇന്ന് റിവ്യൂ ഹർജി നൽകിയേക്കും
ന്യൂഡൽഹി , തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (08:44 IST)
ശബരിമല സ്‌ത്രീപ്രവേശന വിധിക്കെതിരെ എൻ എസ് എസ് അടക്കമുള്ളവർ ഇന്ന് റിവ്യൂ ഹർജി നൽകിയേക്കും. ക്ഷേത്രാചാരങ്ങളില്‍ കടന്നുകയറരുതെന്നും പ്രതിഷ്ഠയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാകും ഹര്‍ജി നല്‍കുക.
 
വിധി പുറപ്പെടുവിച്ചതിന് ശേഷം ഒരു മാസം വരെ പുനഃപരിശോധന നൽകാം. ആ കാലയളവിന് ശേഷമേ സാധാരണ ഗതിയില്‍ അപേക്ഷ ജഡ്ജിമാര്‍ പരിഗണിക്കൂ. എന്നാൽ, അടിയന്തര സാഹചര്യം ഉണ്ടെന്ന് ബോധ്യപ്പടുത്തിയാല്‍ ചീഫ് ജസ്റ്റിസിന് നേരത്തെ ഹര്‍ജി പരിഗണിക്കാനുള്ള അധികാരവുമുണ്ട്.
 
അതേസമയം, ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ഇന്ന് നടത്താനിരുന്ന ചർച്ചയിൽനിന്ന് ശബരിമല തന്ത്രിമാരും പന്തളം കൊട്ടാരം പ്രതിനിധികളും പിന്മാറി. ഇതോടെ സർക്കാരിന്റെ സമവായനീക്കം പാളി. ഈ പശ്ചാത്തലത്തിൽ കോടതി വിധിയുമായി മുന്നോട്ട് പോകാനാണ് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റേയും നീക്കം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടിഡിപി സ്ഥാനാർത്ഥിയായി വാണിവിശ്വനാഥ് രാഷ്‌ട്രീയത്തിലേക്ക്; മത്സരിക്കുന്നത് ടിആര്‍എസിന്റെ എംഎല്‍എ കൂടിയായ നടി റോജക്കെതിരെ