Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രശ്‌നങ്ങൾ എന്ത് വന്നാലും നേരിടും, അന്വേഷണ സംഘത്തോട് കടപ്പാട്: സിസ്‌റ്റർ അനുപമ

പ്രശ്‌നങ്ങൾ എന്ത് വന്നാലും നേരിടും, അന്വേഷണ സംഘത്തോട് കടപ്പാട്: സിസ്‌റ്റർ അനുപമ

പ്രശ്‌നങ്ങൾ എന്ത് വന്നാലും നേരിടും, അന്വേഷണ സംഘത്തോട് കടപ്പാട്: സിസ്‌റ്റർ അനുപമ
കൊച്ചി , ശനി, 22 സെപ്‌റ്റംബര്‍ 2018 (10:16 IST)
കന്യാസ്‌ത്രീയുടെ പീഡന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ നടപടിയെടുത്ത അന്വേഷണ സംഘത്തോടും സമരം വിജയിപ്പിച്ചവരോടും കടപ്പാടുണ്ടെന്ന് സമരത്തെ പിന്തുണച്ച ചെയ്‌ത കന്യാസ്‌ത്രീകൾ. പല തരത്തിലുള്ള സമ്മർദ്ദങ്ങളും അതിജീവിച്ചുകൊണ്ട് അന്വേഷണം സംഘം ദൗത്യം നിറവേറ്റിയതായി സിസ്‌റ്റർ അനുപമ വ്യക്തമാക്കി.
 
സഭയുടെ ഭാഗത്തുനിന്ന് എന്ത് നടപടിയുണ്ടായാലും അത് നേരിടും. പരാതി സഭ കേൾക്കാൻ നിന്നിരുന്നെങ്കിൽ ഞങ്ങൾക്ക് തെരുവിലിറങ്ങി സമരം ചെയ്യേണ്ടിവരില്ലായിരുന്നു. ഇതുപോലെ പീഡനമനുഭവിക്കുന്ന ഒരുപാട് കന്യാസ്‌ത്രീകൾ ഉണ്ട്. അവർക്കും വേണ്ടിയാണ് ഞങ്ങളുടെ പോരാട്ടം.
 
ഞങ്ങളെ സംരക്ഷിക്കേണ്ട സഭയാണ് തള്ളിപ്പറഞ്ഞത്. മരിക്കേണ്ടി വന്നാലും സത്യം വെടിയരുതെന്നാണ് ബൈബിളില്‍ പറയുന്നത്. ആ ബലത്തിലാണ് പിടിച്ചു നിന്നതെന്നും സിസ്‌റ്റർ അനുപമ പറഞ്ഞു. ബിഷപ്പിനെ അറസ്‌റ്റുചെയ്യണമെന്നാവശ്യപ്പെട്ട് 14 ദിവസമായി കൊച്ചിയിലെ സമരപ്പന്തലില്‍ നടത്തിവന്നിരുന്ന സമരം കന്യാസ്ത്രീകള്‍ ഇന്ന് അവസാനിപ്പിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി മോഹൻലാൽ!