Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി ആജ്ഞാപിക്കാന്‍ തുടങ്ങി, എന്നേക്കൊണ്ട് പാട്ടെഴുതിക്കേണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു: ശ്രീകുമാരന്‍ തമ്പി

ക്യാമറാമാന്‍ ആരെന്ന് മമ്മൂട്ടി ചോദിച്ചു...

മമ്മൂട്ടി ആജ്ഞാപിക്കാന്‍ തുടങ്ങി, എന്നേക്കൊണ്ട് പാട്ടെഴുതിക്കേണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു: ശ്രീകുമാരന്‍ തമ്പി
, ഞായര്‍, 8 ഏപ്രില്‍ 2018 (14:56 IST)
മലയാള സിനിമയിലെ നെടും‌തൂണുകളായ മമ്മൂട്ടിയേയും മോഹന്‍ലാലിനെയും വിമര്‍ശിച്ച് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി രംഗത്ത്. മലയാള സിനിമയെ തകര്‍ത്ത് തരിപ്പണമാക്കിയത് താരാധിപത്യമാണെന്നും അതിന് കാരണം മമ്മൂട്ടിയും മോഹന്‍ലാലും ആണെന്ന് ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കി.
 
മാതൃഭൂമി ന്യൂസിലെ ചോദ്യം ഉത്തരം പരിപാടിയില്‍ അതിഥിയായി വന്നതായിരുന്നു ജെ.സി.ഡാനിയല്‍ പുരസ്‌കാര ജേതാവായ ശ്രീകുമാരന്‍ തമ്പി. ഇതാദ്യമായിട്ടല്ല സൂപ്പര്‍താരങ്ങള്‍ക്കെതിരെ രുക്ഷവിമര്‍ശ്നവുമായി അദ്ദേഹം രംഗത്തെത്തുന്നത്. സൂപ്പര്‍താരങ്ങളെ ആക്ഷേപിച്ചുവെന്ന് പറഞ്ഞ് ഫാന്‍സിന്റെ കയ്യില്‍ നിന്നും ഇദ്ദേഹത്തിന് പൊങ്കാല ഏറ്റുവാങ്ങേണ്ടിയും വന്നിട്ടുണ്ട്. 
 
താരാധിപത്യം ശക്തമായപ്പോള്‍ പലനടന്‍മാരും സിനിമയെ പൂര്‍ണമായി നിയന്ത്രിക്കാന്‍ തുടങ്ങി. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കൈവശം സിനിമ എത്തിയതിനുശേഷം ഞാന്‍ അവരുടെ മുഖ്യശത്രുവായി മാറി. എന്നേക്കൊണ്ട് പാട്ടെഴുതിക്കേണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സിനിമ നഷ്ടപ്പെടുമോയെന്ന ഭയത്താല്‍ എന്നെ വിളിച്ചില്ല. 
 
മമ്മൂട്ടിയും മോഹന്‍ലാലും നായകപദവിയിലേക്ക് ഉയരാന്‍ കാരണമായി മാറിയത് എന്റെ സിനിമയാണ്. മമ്മൂട്ടിയെ നായകനാക്കി വിളിച്ചു വിളി കേട്ടു എന്ന സിനിമ എടുത്തു. തോപ്പില്‍ ഭാസിയായിരുന്നു സ്‌ക്രിപ്റ്റ്. അഭിനയിക്കാന്‍ എത്തിയപ്പോള്‍ മമ്മൂട്ടി ചോദിച്ചു 'ആരാ ക്യാമറാമാന്‍'. ഞാന്‍ പറഞ്ഞു മുന്നേറ്റത്തിലെ ധനഞ്ജയന്‍ ആണെന്ന്. അപ്പോള്‍ മമ്മൂട്ടി പറഞ്ഞു 'ധനഞ്ജയന്‍ വേണ്ട, അജയ് വിന്‍സന്റിനെയോ ബാലുമഹീന്ദ്രയേയോ മതിയെന്നും ചെറിയ ആളുകള്‍ വേണ്ടെന്നും മമ്മൂട്ടി പറഞ്ഞു. എതിര്‍ത്ത് പറഞ്ഞതോടെ ആഞ്ജാപിക്കാന്‍ തുടങ്ങിയെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ നോട്ടുകളുടെ വ്യാജന്മാർ സജീവമാകുന്നു; സൂറത്തിൽ നിന്നും അഞ്ചര ലക്ഷത്തിന്റെ കള്ളനോട്ടുകളുമായി രണ്ട് പേരെ പിടികൂടി