Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാന സ്കൂള്‍ കലോത്സവം തിരുവനന്തപുരത്തേക്ക് മാറ്റി

സംസ്ഥാന സ്കൂള്‍ കലോത്സവം തിരുവനന്തപുരത്തേക്ക് മാറ്റി
തിരുവനന്തപുരം , വ്യാഴം, 12 നവം‌ബര്‍ 2015 (19:41 IST)
2015 - 2016 അധ്യയന വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം തിരുവനന്തപുരത്ത് നടക്കും. നേരത്തെ, എറണാകുളത്ത് ആയിരുന്നു കലോത്സവം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, മെട്രോയുടെ പണി നടക്കുന്നതിനാല്‍ കലോത്സവം തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു.
 
ജനുവരി 17 മുതൽ 23 വരെയാണ് കലാമേള നടക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്‌ദുറബ്ബ് അറിയിച്ചു.
 
കഴിഞ്ഞ അധ്യയന വർഷവും എറണാകുളത്ത് മേള നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ മെട്രോ നിർമ്മാണത്തെ തുടർന്നുള്ള ഗതാഗത പ്രശ്നങ്ങൾ കാരണം കലോത്സവം കോഴിക്കോട് വെച്ചായിരുന്നു നടന്നത്.

Share this Story:

Follow Webdunia malayalam