Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി; പലയിടങ്ങളിലും കെഎസ്‌ആർ‌ടിസി സർവീസ് നിർത്തി

ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി; പലയിടങ്ങളിലും കെഎസ്‌ആർ‌ടിസി സർവീസ് നിർത്തി

ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി; പലയിടങ്ങളിലും കെഎസ്‌ആർ‌ടിസി സർവീസ് നിർത്തി
, ശനി, 17 നവം‌ബര്‍ 2018 (08:51 IST)
ശബരിമല ദര്‍ശത്തിനായെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ ശബരിമല കര്‍മ സമിതി സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. ഹര്‍ത്താലിന് ബിജെപിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
 
പലയിടങ്ങളിലും കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് യാത്രക്കാരെ വലച്ചു. പോലീസ് സംരക്ഷണം തന്നാലെ സര്‍വീസ് ആരംഭിക്കുവെന്ന് കെ എസ് ആര് ടി സി അധികൃതർ അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ രാവിലെ ഓഫീസുകളിലേക്കും മറ്റും പുറപ്പെട്ട ഭൂരിപക്ഷം പേരും അറിഞ്ഞിരുന്നില്ല.
 
ഹർത്താൽ അറിയാതെ നിരത്തിലിറങ്ങിയ വാഹനങ്ങൾ പലയിടങ്ങളിലായി സമരക്കാർ തടയുന്നുണ്ട്. അതേ സമയം പത്തനംതിട്ടയില്‍ നിന്നും എരുമേലിയില്‍ നിന്നും പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസ് കോണ്‍വോയ് അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്നുണ്ട്. മറ്റു സര്‍വീസുകൾ നിർത്തിവെച്ചിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിൽ നിന്ന് തോറ്റുമടങ്ങിയ തൃപ്‌തിക്കും കൂട്ടർക്കും നേരെ മുംബൈയിലും കടുത്ത പ്രതിഷേധം