Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുന്നി പള്ളികളിൽ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് മു‌സ്‌ലിം സംഘടനകൾ; ഉടൻ സുപ്രീം കോടതിയെ സമീപിക്കും

സുന്നി പള്ളികളിൽ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് മു‌സ്‌ലിം സംഘടനകൾ; ഉടൻ സുപ്രീം കോടതിയെ സമീപിക്കും
, ബുധന്‍, 10 ഒക്‌ടോബര്‍ 2018 (14:22 IST)
മലപ്പുറം: ശബരിമലയിൽ എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സുന്നിപള്ളികളിൽ സ്ത്രീകളെ പ്രവേശിക്കാൻ തയ്യാറാവണം എന്ന ആവശ്യവുമായി മുസ്‌ലിം സംഘടനകൾ. 
 
ഭരണഘടന അനുശാസിക്കുന്ന ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉടൻ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മു‌സ്‌ലിം സംഘടനായായ നിസ വ്യക്തമാക്കി.
 
അതേ സമയം വിഷയത്തിൽ എതിർപ്പ് ഉയർന്നു കഴിഞ്ഞു. കാലങ്ങളായി അനുഷ്ടിച്ചുവരുന്ന ആചാരങ്ങൾ മാറ്റാനാവില്ല എന്നാണ് പള്ളികളിലെ സ്ത്രീ പ്രവേശനത്തെക്കുറിച്ച് ഇ കെ സുന്നി വിഭാഗം പ്രതികരിച്ചത്. എന്നാൽ വിഷയത്തിൽ പതികരിക്കാൻ സമയമായിട്ടില്ലെന്നായിരുന്നു എ പി സുന്നി വിഭാഗം നേതാവ് കാന്തപുരത്തിന്റെ നിലപാട്.
 
സുന്നിപ്പള്ളികളിൽ സ്ത്രീകളെ ആരാധന നടത്താൻ അനുവദിക്കണമെന്ന് നേരത്തെ മന്ത്രി കെ ടി ജലീലും, സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നിലപാട് വ്യക്തമാക്കിയിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ തൊട്ടാലും ഉമ്മ വച്ചാലും ഒന്നും മിണ്ടില്ല എന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈയ്യിട്ടു‘- മുകേഷിനെതിരെ കൂടുതൽ ആരോപണങ്ങൾ