Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല സ്ത്രീ പ്രവേശനം; ക്ഷേത്ര ഭരണകാര്യത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി

ശബരിമല സ്ത്രീ പ്രവേശനം; ക്ഷേത്ര ഭരണകാര്യത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി
, ബുധന്‍, 18 ജൂലൈ 2018 (14:11 IST)
ഡൽഹി: ശബരിമല സ്ത്രി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ക്ഷേത്ര ഭരണത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. ക്ഷേത്രത്തിന്റെ ഭരണപരമായ കാര്യങ്ങൾ നോക്കാൻ ദേവസ്വം ബോർഡുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ  ഭരണഘടന ബെഞ്ച് നിരീക്ഷിച്ചു.
 
ഇന്ത്യൻ യംഗ് ലോയേർസ് അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. കേസിൽ നിയമപരമായ സാധുത മാത്രമാവും പരിശോധിക്കുക എന്ന് സുപ്രീം കോടതി വ്യക്തമാക്കി. 
 
ബുദ്ധമത ക്ഷേത്രങ്ങളിലെ വിശ്വസത്തിന്റെ തുടർച്ചയാണ് ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾ എന്ന് അസോസിയേഷന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ വസ്തുതകൾ നിരത്തി അത് കോടതിയെ ബോധ്യപ്പെടുത്തണം എന്ന് കോടതി നിലപാട സ്വികരിക്കുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാന്റീന്‍ ജീവനക്കാരനെ മര്‍ദിച്ച സംഭവം; പിസി ജോര്‍ജിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു