Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊച്ചുകുട്ടികളുടെ അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളും വിതരണം; യുവാവ് പിടിയില്‍

കൊച്ചുകുട്ടികളുടെ അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളും ടെലഗ്രാമിൽ വിതരണം; മലപ്പുറത്ത് യുവാവ് പിടിയില്‍

കൊച്ചുകുട്ടികളുടെ അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളും വിതരണം; യുവാവ് പിടിയില്‍
വണ്ടൂര്‍(മലപ്പുറം) , വെള്ളി, 22 ഡിസം‌ബര്‍ 2017 (12:24 IST)
സാമൂഹ്യ മാധ്യമങ്ങളില്‍ ചെറിയ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ വണ്ടൂരില്‍ ഒരാള്‍ അറസ്റ്റില്‍. പുന്നപ്പാലയിലെ കണ്ടമംഗലം കോക്കാടന്‍ ഷറഫലി ആണ് അറസ്റ്റിലായത്.
ചെറിയ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാന്‍ വേണ്ടി മാത്രമായി
ടെലഗ്രാമില്‍ ഗ്രൂപ്പ് തുടങ്ങിയ ആളാണ് ഷറഫലി. 
 
ഇയാള്‍ ടെലഗ്രാമില്‍ അറുപതോളം ഗ്രൂപ്പുകള്‍ സൃഷ്ടിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ തന്നെ പലതും ആയിരക്കണക്കിന് അംഗങ്ങള്‍ ഉള്ള ചാനലുകള്‍ ആയിരുന്നു. പ്രമുഖ മാധ്യമമാണ് ഇത് പുറത്ത് കൊണ്ട് വന്നത്. വാട്‌സ് ആപ്പിനേക്കാള്‍ സുരക്ഷിതമാണ് എന്ന വിശ്വാസത്തില്‍ ആയിരുന്നു ഇവര്‍ ടെലഗ്രാമില്‍ ഇത്തരം ഗ്രൂപ്പുകള്‍ സൃഷ്ടിച്ചിരുന്നത്. എന്നാല്‍ സൈബര്‍ ഡോം നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുടുങ്ങുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് കുട്ടികളുടേത് ഉള്‍പ്പെടെയുള്ള അശ്ലീല ചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതുവൈപ്പ് പദ്ധതിക്ക് തടസ്സമില്ല; സമരക്കാരുടെ ഹർജി ഹരിത ട്രൈബ്യൂണല്‍ തള്ളി, പ്രതിഷേധം ശക്തമാകുന്നു