Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേരെ ഇനിയും കണ്ടെത്താനായില്ല

കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേരെ ഇനിയും കണ്ടെത്താനായില്ല

കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേരെ ഇനിയും കണ്ടെത്താനായില്ല
കൊച്ചി , വ്യാഴം, 9 ഓഗസ്റ്റ് 2018 (11:05 IST)
മീൻപിടുത്ത ബോട്ടിൽ കപ്പലിടിച്ച് ഉണ്ടായ അപകടത്തിൽ കാണാതായ ഒൻപതുപേർക്കായി തിരച്ചിൽ തുടരുന്നു. മൂന്ന് പേരുടെ മൃതദേഹങ്ങൾ ഇതിനകം കിട്ടിയിരുന്നു. 
 
മുനമ്പം തീരത്തുനിന്ന് 44 കി മീ അകലെ പുറംകടലിൽ തകർന്ന ബോട്ടിന്റെ അവശിഷ്‌ടങ്ങൾ നാവികസേന കണ്ടെടുത്തിരുന്നു. അപകടത്തിനിടയാക്കിയെന്ന് കരുതുന്ന ദേശ് ശക്തി തീരത്തടുപ്പിക്കാനും ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ഷിപ്പിങ് ഡയറക്ടർ ജനറലിന്റെ നിർദേശപ്രകാരം കപ്പൽ മംഗളൂരുവിലോ ഗോവയിലോ അടുപ്പിക്കാനാണ് ശ്രമം. 
 
അപകടത്തിൽ പെട്ട ഓഷ്യാനിക് ബോട്ടിൽ ആകെ 14 പേരാണുണ്ടായിരുന്നത്. അതിൽ രണ്ട് പേരെ രക്ഷപ്പെടുത്തിയിരുന്നു. മാല്യങ്കര സ്വദേശി സിജു (45), തമിഴ്‌നാട് രാമൻതുറ സ്വദേശികളായ രാജേഷ്‌ കുമാർ (32), ആരോക്യദിനേഷ് (25), യേശുപാലൻ (38), സാലു (24), പോൾസൺ (25), അരുൺകുമാർ(25), സഹായരാജ് (32), കൊൽക്കത്ത സ്വദേശി ബിപുൽദാസ് (28) എന്നിവരെയാണ് കാണാതായത്. തമിഴ്‌നാട് സ്വദേശികളായ യുഗനാഥൻ (40), യാക്കൂബ് (59), സഹായരാജ് (46) എന്നിവരെയാണ് കാണാതായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടുക്കിയിൽ ശക്തമായ മഴ; അണക്കെട്ടിലെ ജലനിരപ്പ് 2399 അടിയിലേക്ക്, ഒരു ഷട്ടർ തുറന്ന് ട്രയൽ റൺ നടത്തും